ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; 'ഇടംകയ്യന്‍മാരുടെ കളി കാണുന്നതു തന്നെ ഒരഴകാണ്', അര്‍ധസെഞ്ചുറിയുമായി അരങ്ങേറ്റം കുറിച്ച മലയാളി താരം ദേവ്ദത്ത് പടിക്കലിന് അഭിനന്ദനവുമായി ഇടംകൈ ബാറ്റ്‌സ്മാന്‍ കൂടിയായ സൗരവ് ഗാംഗുലി
ദുബൈ: (https://ift.tt/2HeGsqS) ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി അരങ്ങേറ്റം കുറിച്ച മലയാളി താരം ദേവ്ദത്ത് പടിക്കലിന് അഭിനന്ദനവുമായി ഇടംകൈ ബാറ്റ്‌സ്മാന്‍ കൂടിയായ സൗരവ് ഗാംഗുലി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ട്വിറ്ററിലൂടെയാണ് താരത്തെ അഭിനന്ദിച്ചത്. കമന്റേറ്റര്‍മാരായ ആകാശ് ചോപ്ര, ഹര്‍ഷ ഭോഗ്‌ലെ തുടങ്ങിയവരും ദേവ്ദത്തിനെ അഭിനന്ദിച്ച് രംഗത്തെത്തി.
ദേവ്ദത്ത് പടിക്കലിന്റെ ബാറ്റിങ് പ്രകടനം ആസ്വാദ്യമെന്നായിരുന്നു ഗാംഗുലിയുടെ അഭിനന്ദനം.
'ദേവ്ദത്ത് പടിക്കലിന്റെ പ്രകടനം നന്നായി ആസ്വദിച്ചു. ഇടംകയ്യന്‍മാരുടെ കളി കാണുന്നതു തന്നെ ഒരഴകാണ്' ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.
'ദേവ്ദത്ത് പടിക്കല്‍... വളരെ സ്‌പെഷലായിട്ടുള്ള ഒരു താരത്തിന്റെ ആകര്‍ഷണീയമായ അരങ്ങേറ്റത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ആദ്യ മത്സരത്തില്‍ത്തന്നെ ആര്‍സിബി അദ്ദേഹത്തിന് അവസരം നല്‍കിയതില്‍ സന്തോഷം' ചോപ്ര കുറിച്ചു. 'ഒരു താരം ഉദയം ചെയ്തിരിക്കുന്നു'വെന്നായിരുന്നു ചോപ്രയുടെ മറ്റൊരു ട്വീറ്റ്.
'യുവതാരത്തിന്റെ ഉജ്വലമായ അരങ്ങേറ്റം. എന്തുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ഇതിനുമാത്രം ചര്‍ച്ചകള്‍ നടന്നതെന്ന് വ്യക്തം. വിസ്മയിപ്പിക്കുന്ന താരമാണ് ദേവ്ദത്ത്. ആശംസകള്‍. ആ ഓണ്‍ സൈഡ് പിക്അപ് ഷോട്ടും മിഡ് ഓഫിലൂടെയുള്ള ഡ്രൈവും ഇഷ്ടമായി' കമന്റേറ്റര്‍ ഹര്‍ഷ ഭഗ്‌ലെ കുറിച്ചു.
Enjoyed watching devdutt padikal @RCBTweets ..left handers grace so delightful
— Sourav Ganguly (@SGanguly99) September 21, 2020
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഓപ്പണറായിറങ്ങിയ ദേവ്ദത്ത് തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 36 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ദേവ്ദത്ത് 42 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 56 റണ്‍സെടുത്ത ദേവ്ദത്ത്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരവുമായി. ഓപ്പണിങ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിനൊപ്പം 90 റണ്‍സിന്റെ കൂട്ടുകെട്ടും തീര്‍ത്താണ് ദേവ്ദത്ത് തിരിച്ചു നടന്നത്.
Powered by Info News For You

Comments
Post a Comment