മകളെ ചോദ്യം ചെയ്താല്‍ ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരും; ഭരണത്തിന്റെ തണലില്‍ കുടുംബം അഴിമതി നടത്തുമ്പോള്‍ രാജിവെച്ച് അന്വേഷണം നേരിടാന്‍ പിണറായി തയ്യാറാവണമെന്നും കെ സുരേന്ദ്രന്‍

തിരുവനന്തപുരം: (www.kvartha.com 14.09.2020) മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഭരണത്തിന്റെ തണലില്‍ കുടുംബം അഴിമതി നടത്തുമ്പോള്‍ രാജിവെച്ച് അന്വേഷണം നേരിടാന്‍ പിണറായി തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിച്ചത് ഇതിന് വേണ്ടിയാണ്. അതിന്റെ അന്വേഷണം എവിടെയുമെത്തിയില്ല. സിസിടിവി ദ്യശ്യങ്ങള്‍ വിട്ടുകൊടുക്കാതെ ദേശീയ ഏജന്‍സികള്‍ക്ക് തടസം നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ മകനും തട്ടിപ്പുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മക്കളെയും ബന്ധുക്കളെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അഴിമതി നടത്താന്‍ സഹായിക്കുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Life Mission commission scam: BJP alleges involvement of Kerala CM Pinarayi Vijayan's daughter, Thiruvananthapuram, News, Politics, Allegation, Chief Minister, Pinarayi vijayan, Daughter, Kerala.

ലൈഫ് മിഷനിലെ കമ്മിഷന്റെ തൊണ്ടിമുതല്‍ മാറ്റാനാണ് മന്ത്രി ഇപി ജയരാജന്റെ ഭാര്യ കണ്ണൂരിലെ സഹകരണ ബാങ്കില്‍ ക്വാറന്റൈന്‍ ലംഘിച്ച് എത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജയരാജന്റെ മകന്‍ ലൈഫ് പദ്ധതിയുടെ കമ്മിഷന്‍ തട്ടിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച് ബാങ്കിലെത്തിയത് ദേശീയ ഏജന്‍സികളും കേരള പൊലീസും അന്വേഷിക്കണം. സ്വര്‍ണമാണോ പണമാണോ അതോ ഡോക്യുമെന്റ്‌സാണോ ഭാര്യ ലോക്കറില്‍ നിന്നും മാറ്റിയതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വപ്ന നെഞ്ചുവേദനയുമായി ആശുപത്രിയിലായപ്പോള്‍ നഴ്‌സിന്റെ ഫോണില്‍ ചില ഉന്നതരോട് കേസിനെ പറ്റി സംസാരിച്ചത് ഗൗരവതരമാണ്. ഇടയ്ക്കിടക്ക് സ്വപ്നക്ക് നെഞ്ചുവേദന വരുന്നത് അസ്വഭാവികമാണ്. സ്വപ്നയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ എല്ലാവരുടേയും ഫോണ്‍ പരിശോധിക്കണം. കെ ടി ജലീല്‍ കുടുങ്ങുമ്പോള്‍ ചില മതസംഘടനകള്‍ക്ക് ഹാലിളകുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില മതസംഘടനകള്‍ക്ക് വിദേശത്തു നിന്നും പണം എത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Keywords: Life Mission commission scam: BJP alleges involvement of Kerala CM Pinarayi Vijayan's daughter, Thiruvananthapuram, News, Politics, Allegation, Chief Minister, Pinarayi vijayan, Daughter, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?