കാസര്‍കോട് കോവിഡ് ആശുപത്രി സമുച്ചയം കൈമാറ്റചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും ടാറ്റാ പ്രൊജക്ട് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച കോവിഡ് ആശുപത്രി കെട്ടിട സമുച്ചയം കൈമാറ്റ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് തെക്കില്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യം സാമൂഹിക നീതി വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡിജിഎം ഗോപിനാഥ റെഡ്ഡി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് താക്കോല്‍ കൈമാറി.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എം രാജ ഗോപാലന്‍, എംസി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ എന്നിവര്‍ മുഖ്യസാന്നിധ്യമാകും. ത്രിതല പഞ്ചായത്ത്- മുന്‍സിപ്പല്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ സംസാരിച്ചു. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ആന്റണി പി എല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് നന്ദി പറഞ്ഞു.
Powered by Info News For You

Comments
Post a Comment