വെന്റിലേറ്റര്‍ സൗകര്യമില്ലെന്നു പറഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് തിരിച്ചയച്ച കോവിഡ് രോഗി മരിച്ചു
മലപ്പുറം: (www.kvartha.com 22.09.2020) വെന്റിലേറ്റര്‍ സൗകര്യമില്ലെന്നു പറഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് തിരിച്ചയച്ച കോവിഡ് രോഗി മരിച്ചു. കാടാമ്പുഴ സ്വദേശിനി പാത്തുമ്മു (78) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 11.30ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു.
Keywords: No ventilators available at Manjeri Medical College, COVID-19 patient died, Malappuram,News,Local News,Health,Health and Fitness,hospital,Treatment,Allegation,Family,Dead.
Powered by Info News For You

Comments
Post a Comment