എടനീര്‍ മഠം മഠാതിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി
കാസര്‍കോട്: (www.kvartha.com 06.09.2020) എടനീര്‍ മഠം മഠാതിപതി സ്വാമി കേശവാനന്ദ ഭാരതി സമാധിയായി. 79 വയസ്സായിരുന്നു. എടനീര്‍ മഠത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ശ്വാസതടസ്സംമൂലം ഏതാനുംദിവസമായി ബുദ്ധിമുട്ട് നേരിടുകയായിരുന്നു.
ഞായറാഴ്ച പുലർച്ചയോടെ മഠത്തിൽത്തന്നെയായിരുന്നു അന്ത്യം. പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിനു പാര്‍ലമെന്റിനു പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി നേടിയ ഹര്‍ജിക്കാരനാണ്.
മഞ്ചത്തായ ശ്രീധരഭട്ടിന്റെയും പദ്മാവതിയമ്മയുടെയും മകനായ കേശവാനന്ദ പത്തൊൻപതാം വയസ്സിൽ 1960 നവംബർ 14-ന് ആണ് എടനീർ മഠാധിപതിയായത്. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമി സമാധിയാകുന്നതിന് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം.
ഭൂപരിഷ്‌കരണ നിയമത്തിനെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു ഈ സുപ്രധാന വിധി. കേരളസര്‍ക്കാരിനെയും മറ്റും എതിര്‍കക്ഷിയാക്കി 1971 മാര്‍ച്ച് 21നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന കേസാണിത്. 68 ദിവസം. കേശവാനന്ദ ഭാരതി കേസ് പരാമര്‍ശിച്ചുള്ള ഒട്ടേറെ വിധികള്‍ പിന്നീടുണ്ടായി.
സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ ഒരു ഭരണ ഘടനാ കേസ് ആയിരുന്നു അത്. സ്വത്തവകാശം മൗലികാവകാശമാണോ എന്ന തര്‍ക്കം ഈ കേസില്‍, പാര്‍ലമെന്റിന് ഭരണ ഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരത്തെ സംബന്ധിച്ച പരിശോധനയായി പരിണമിച്ചു.
രാഷ്ട്രീയരംഗത്തെ തിരയിളക്കങ്ങൾ കൊണ്ട് കേസിന്റെ തുടക്കത്തിൽത്തന്നെ കോടതിയിലും ഭരണകേന്ദ്രങ്ങളിലും സമ്മർദം ഉയർന്നു. 13 ജഡ്ജിമാർ ഉൾപ്പെട്ട സുപ്രീം കോടതിയിലെ ഫുൾബെഞ്ച് 66 ദിവസമാണ് കേസ് വിചാരണ ചെയ്തത്. അതും ചരിത്രമായിരുന്നു. രാജ്യത്തെ വർത്തമാനപത്രങ്ങളിൽ കേശവാനന്ദയുടെ പേര് എല്ലാ ദിവസവും നിറഞ്ഞു.
സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും സാമൂഹിക നന്മയ്ക്കുംവേണ്ടി മൗലികാവകാശത്തിന്റെ അടിസ്ഥാനമൂല്യത്തിൽ ഭരണകൂടത്തിന് ഭേദഗതികൾ വരുത്താമെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉന്നയിച്ചത്.
അത് സ്ഥാപിച്ചെടുക്കാൻ പല വളഞ്ഞ വഴികളും ഭരണകൂടം പയറ്റിക്കൊണ്ടിരുന്നു. നീതിന്യായവ്യവസ്ഥയും ഭരണകൂടവും ഇതിന്റെ പേരിൽ കോടതിൽ വാദങ്ങൾകൊണ്ട് ഏറ്റുമുട്ടി. കേസിൽ സർക്കാരിനെതിരായ നിലപാടെടുത്ത ന്യായാധിപൻമാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. എന്നാൽ, അന്തിമവിജയം നീതിപീഠത്തിന്റേതായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനമൂല്യം പാർലിമെന്റിന് ഭേദഗതി ചെയ്യാനാകില്ലെന്ന് 6/7 ഭൂരിപക്ഷത്തിന് സുപ്രീംകോടതി വിധിച്ചു. 1973 ഏപ്രിൽ 24 -നാണ് ആ ചരിത്രവിധി ഉണ്ടായത്.

Keywords: Etaneer Math Swami Keshavananda Bharathi passes away, kasaragod, News, Dead, Dead Body, Obituary, Kerala.
Powered by Info News For You

Comments
Post a Comment