ബൈക്കില്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ഗുണ്ടകള്‍ തമ്മില്‍ പോര്; ബാഗില്‍ നിന്ന് വാളെടുത്ത് നടുറോഡില്‍ വെച്ച് വെട്ടി; സംഭവം ശ്രീകാര്യത്ത്; പൊലീസിന് കേസെടുക്കാന്‍ മടിയെന്ന് ആക്ഷേപം

തിരുവനന്തപുരം: (www.kvartha.com 04.09.2020) തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ശ്രീകാര്യത്ത് ഗുണ്ടാനേതാവ് ശരത് ലാലിന് നടുറോഡില്‍ വെട്ടേറ്റു. ശ്രീകാര്യത്തിനു സമീപം ചേന്തിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമായ ശരത് ലാലിനാണ് വെട്ടേറ്റത്. ശരത് ലാലിനൊപ്പം ബൈക്കില്‍ വന്നിറങ്ങിയ ദീപു ശരത് ലാലിനെ വെട്ടുന്നത് സമീപത്തെ സിസിടി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തുള്ള കൗണ്‍സിലറുടെ വീട്ടില്‍ ഓടിക്കയറിയാണ് ശരത് ലാല്‍ രക്ഷപ്പെട്ടത്.

വാക്കുതര്‍ക്കത്തിനു ശേഷം ശരത് ലാല്‍ വേഗത്തില്‍ നടന്നു പോകുന്നതും തിരിച്ചു നടന്നു വരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിരിച്ചു നടന്നു വരുന്ന വഴി പ്രകോപിതനായ ദീപു തോളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് ഒളിപ്പിച്ചുവെച്ചിരുന്ന വാളെടുത്താണ് വെട്ടിയത്. കഴുത്തില്‍ വെട്ടേറ്റ ശരത് ലാല്‍ ഉടന്‍ തന്നെ കുതറി മാറി കൗണ്‍സിലറുടെ വീട്ടില്‍ ഓടിക്കയറുകയായിരുന്നു.


അയല്‍വാസികളെത്തി ദീപുവിനെ തടയാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. അതേസമയം സംഭവത്തില്‍ പൊലീസ് കേസ് എടുക്കാന്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Keywords: Goon attack in Sreekariyam, CCTV footage found, Thiruvananthapuram, News, Local News, Attack, Crime, Criminal Case, Injury, Police, Allegation, Natives, CCTV, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?