കോവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ പീഡനത്തിനിരയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം; പത്തനംതിട്ട ഡിഎംഒ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പത്തനംതിട്ട: (www.kvartha.com 06.09.2020) കോവിഡ് രോഗിയായ 19കാരി 108 ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം. പത്തനംതിട്ട ഡിഎംഒ ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. ഡിഎംഒ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു. ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധവും നടന്നു.

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് 19കാരി ആംബുലന്‍സ് ഡ്രൈവറുടെ പീഡനത്തിന് ഇരയായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ഡ്രൈവര്‍ നൗഫലി(28) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മുന്‍പും ക്രമിനല്‍ കേസില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.


Photo: File

Keywords: COVID +ve Patient molested on board ambulance: Youth Congress Yuva Morcha protest in Pathanamthitta, Pathanamthitta, News, Trending, Molestation, Clash, Politics, Congress, Protest, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?