ബിജെപി നേതാവ് ഉമാഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു


ദേശീയം (www.evisionnews.co): ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ഉമാഭാരതി ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടക്കുകയായിരുന്നെന്ന് ഉമാഭാരതി ട്വീറ്റ് ചെയ്തു. 

 കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തി സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ഉമാ ഭാരതി ട്വിറ്റില്‍ കുറിച്ചു. ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേ മാതരം കുഞ്ജില്‍ ക്വാറന്റീനില്‍ കഴിയുന്നതായും നാല് ദിവസത്തിന് ശേഷം വീണ്ടും പരിശോധന നടത്തുമെന്നും നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ വൈദ്യസഹായം തേടുമെന്നും അവര്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?