കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവ ഡോക്ടർ മരിച്ചു
മംഗളൂറു: (www.kasargodvartha.com 13.09.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവ ഡോക്ടർ മരണത്തിന് കീഴടങ്ങി. ശ്രീനിവാസ് മെഡിക്കൽ സയൻസ് ആന്റ് റിസർച്ച് സെന്ററിലെ പി ജി മെഡിക്കൽ വിദ്യാർത്ഥി ഡോ. സാക്ഷിത് ഷെട്ടി(27) ആണ് മരിച്ചത്. കുന്താപുരം ഹർഡള്ളി സ്വദേശിയാണ്.
ഈയിടെ മംഗളൂറു ശ്രീനിവാസിൽ സർക്കാർ ക്വാട്ടയിൽ ഉന്നത പഠനത്തിന് ചേർന്ന ഷെട്ടി കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്തിരുന്നില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച് ബന്ധപ്പെട്ട വാർഡിൽ സുഖംപ്രാപിച്ച് വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
രക്ഷിതാക്കൾ ചിക്കമംഗളൂറു മുഡിഗെരെയിലാണ് താമസം. സംസ്കാരം അങ്ങോട്ട് കൊണ്ടുപോയി നടത്തും.
Keywords: Karnataka, News, COVID-19, Corona, Doctor, Youth, Death, Hospital, Treatment, Medical College, Student, Young doctor who was being treated for COVID died.
Powered by Info News For You

Comments
Post a Comment