മക്കളുമായി വീട്ടമ്മ കിണറ്റില്‍ ചാടി; മൂന്നും ആറും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: (www.kvartha.com 07.09.2020) മക്കളുമായി വീട്ടമ്മ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ മൂന്നും ആറും വയസുള്ള കുട്ടികള്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പാലക്കാട് ഉപ്പുംപാടം സ്വദേശി മഞ്ജുളയാണ് മൂന്നും ആറും വയസ്സുള്ള കുട്ടികളുമായി കിണറ്റില്‍ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മഞ്ജുളയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികള്‍ രണ്ടു പേരും മരിച്ചു. അഭിന്‍(ആറ്), അഭിത്(മൂന്ന്) എന്നിവരാണ് മരിച്ചത്.
ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന മഞ്ജുള രണ്ട് മക്കളെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് മഞ്ജുളയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടികളെയും കിണറ്റില്‍നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ദാമ്പത്യപ്രശ്‌നങ്ങളാണ് യുവതിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ വിവാഹമോചന കേസ് കോടതിയില്‍ നടന്നുവരികയാണ്. പരിക്കേറ്റ മഞ്ജുളയെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച കുട്ടികളുടെ മൃതദേഹങ്ങളും മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Woman suicide attempt in Palakkad her two sons died, palakkad, Local News, News, Natives, Suicide Attempt, Dead, Children, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment