പയ്യാവൂരിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

ഇരിട്ടി: (www.kvartha.com 02.09.2020) കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂരിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് മക്കൾക്ക് വിഷം നൽകി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പയ്യാവൂര്‍ പൊന്നുംപറമ്പിൽ സ്വപ്നയാണ് (30) മരിച്ചത്. ഞായറാഴ്ചയാണ് സ്വപ്നയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലായിരുന്ന ഇവരുടെ രണ്ടര വയസുള്ള മകളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Kerala, News, Payyanur, Death, Woman, Treatment, Suicide Attempt, Children, Textiles, Mother, Treatment, Police, Woman who tried to commit suicide by poisoning her children died in Payyavur.

രണ്ടര വയസ്സും 13 വയസ്സുമുള്ള മക്കള്‍ക്ക് ഐസ്ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷമാണ് സ്വപ്ന ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ ഇവരെ ആദ്യം കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടര വയസ്സുള്ള കുട്ടി ആദ്യം മരിച്ചു. ഇന്ന് രാവിലെയാണ് സ്വപ്ന മരിച്ചത്. 13 വയസ്സുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സ്വപ്നയുടെ ഭര്‍ത്താവിന് വിദേശത്താണ് ജോലി. ഇവര്‍ക്ക് ഒരു റെഡിമെയ്ഡ് വസ്ത്രവ്യാപാര ശാലയുണ്ടായിരുന്നു. 80 ലക്ഷം രൂപയുടെ കടം ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായി. ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് ആശുപത്രിയില്‍ വെച്ച് സ്വപ്ന പൊലീസിന് മൊഴി നല്‍കിയിരുന്നു.

Keywords: Kerala, News, Payyanur, Death, Woman, Treatment, Suicide Attempt, Children, Textiles, Mother, Treatment, Police, Woman who tried to commit suicide by poisoning her children died in Payyavur.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?