മലയാളി യുവാവിനെ ദുബൈയില്‍ നിന്ന് കാണാതായതായി ബന്ധുക്കളുടെ പരാതി

ദുബൈ: (www.kvartha.com 08.09.2020) മലയാളി യുവാവിനെ ദുബൈയില്‍ നിന്ന് കാണാതായതായി ബന്ധുക്കളുടെ പരാതി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ഫൈസല്‍ അബ്ദുല്‍ സലാമി(32)നെയാണ് സപ്തംബര്‍ അഞ്ച് മുതല്‍ കാണാതായത്. ഒരു വര്‍ഷം മുന്‍പ് യുഎഇയിലെത്തിയ ഫൈസലിന് അടുത്തിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ലഭിച്ചിരുന്നു. ഓര്‍മക്കുറവിന് മരുന്ന് കഴിച്ചുവരികയായിരുന്നു. ഇതിനിടെ പത്ത് ദിവസം മുന്‍പ് മരുന്ന് തീര്‍ന്നതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അവധി നല്‍കിയിരുന്നു. പിന്നീട് ഖിസൈസിലെ താമസ സ്ഥലത്തായിരുന്നു. ഇവിടെ നിന്ന് ഈ മാസം അഞ്ചിന് സൂപ്പര്‍ മാര്‍ക്കറ്റിലെത്തുകയും ഉച്ചയ്ക്ക് അവിടെ നിന്ന് ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് ഇറങ്ങുകയുമായിരുന്നു. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റിലേയ്‌ക്കോ താമസ സ്ഥലത്തോ തിരിച്ചെത്താത്തതിനാല്‍ ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. ഫൈസലിനെ കണ്ടുകിട്ടുന്നവര്‍ 0561133143 എന്ന നമ്പരില്‍ അറിയിക്കണം.

Thiruvananthapuram native goes missing in Dubai, Dubai, News, Missing, Police, Complaint, Family, Probe, Treatment, Gulf, World

Keywords: Thiruvananthapuram native goes missing in Dubai, Dubai, News, Missing, Police, Complaint, Family, Probe, Treatment, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?