സ്ത്രീയുള്‍പ്പെടെയുള്ള ആറ് പേര്‍ ചേര്‍ന്ന് ടൂറിസ്റ്റ് ഗൈഡിനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിപ്പിച്ച് പീഡിപ്പിച്ചു
ന്യൂഡെല്‍ഹി: (https://ift.tt/2FCLn4M) സ്ത്രീയുള്‍പ്പെടെയുള്ള ആറ് പേര്‍ ചേര്‍ന്ന് ടൂറിസ്റ്റ് ഗൈഡിനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിപ്പിച്ച് പീഡിപ്പിച്ചതായി പോലീസ്. സംഘത്തില്‍ പെട്ട പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഡെല്‍ഹി ഷെയ്ക്ക് സരായി പ്രദേശവാസിയായ മനോജ് ശര്‍മ്മയാണ് അറസ്റ്റിലായത്. ടൂറിസ്റ്റ് ഗൈഡും ടിക്കറ്റ് ബുക്കിങ് എക്‌സിക്യൂട്ടീവുമായ യുവതിയാണ് പീഡനത്തിന് ഇരയായത്.
ഡെല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപത്തുള്ള ഹോട്ടലില്‍ വെച്ച് വെള്ളിയാഴ്ചയാണ് ഗൈഡായ യുവതിക്ക് ദാരുണ സംഭവം നേരിട്ടത്. പിറ്റേന്ന് തന്നെ യുവതി പോലീസില്‍ വിവരം അറിയിച്ചു. ഒരു സ്ത്രീയുള്‍പ്പെടെ ആറ് പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നതായി പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ പറയുന്നു. രണ്ട് ബിസിനസുകാര്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയില്‍ വെച്ചാണ് സംഭവം.
യുവതിയ്ക്ക് പണത്തിന്റെ ആവശ്യമുണ്ടെന്ന് മനസിലാക്കിയ സംഘം കുറഞ്ഞ പലിശ നിരക്കില്‍ പണം തരാമെന്ന് വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിസിപി വ്യക്തമാക്കി. മറ്റുള്ള പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment