രണ്ടരവയസുകാരിയുടെ കൈവിരൽ ഇഡലി തട്ടിൽ കുടുങ്ങി; അഗ്നിരക്ഷാസേന രക്ഷകരായി

കാഞ്ഞങ്ങാട്: (www.kasaragodvartha.com 02.09.2020) രണ്ടരവയസുകാരിയുടെ കൈവിരൽ ഇഡലി തട്ടിൽ കുടുങ്ങി. അഗ്നിരക്ഷാസേന കുട്ടിക്ക് രക്ഷകരായി. കൈവിരലിൽ കുടുങ്ങിയ ഇഡലി തട്ടുമായി മണിക്കൂറുകളോളം വേദന കൊണ്ട് കരഞ്ഞ കുട്ടിയേയും കൊണ്ട് മതാപിതാക്കൾ നെട്ടോട്ടമോടുകയായിരുന്നു. ഒടുവിൽ കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന ജെ സി ബി ഉടമയുടെ കാറിൽ കുട്ടിയേയും വാരിപ്പുണർന്ന് കാഞ്ഞങ്ങാട് അഗ്നി രക്ഷാനിലത്തിലേക്കു കുതിക്കുകയായിരുന്നു. അഗ്നിശമന സേനയെ മുൻകൂട്ടി വിവരം വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

Kerala, News, Kasaragod, Kanhangad, Child, Finger, Stuck, Idli, Plate, Fire Force, Cut, Rescue, Two-and-a-half-year-old's finger stuck in idly plate; Firefighters became rescuers.

നീലേശ്വരം ചായ്യോം ബസാറിൽ താമസിക്കുന്ന കർണ്ണാടക സ്വദേശി ജെ സി ബി ഡ്രൈവറായ ലാല്ലേ പട്ടേൽ എന്നയാളുടെ രണ്ടര വയസുകാരിയുടെ കൈവിരലാണ് സ്റ്റീൽ ഇഡിലി പാത്രത്തിൻ്റെ തട്ടിൽ കുടുങ്ങിയത്. കുട്ടിയെ കാഞ്ഞങ്ങാട് അഗ്നിശമന രക്ഷാ നിലയത്തിൽ ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ എത്തിക്കുമ്പോഴെക്കും വിരൽ നീരു വെച്ച് വീർത്തിരുന്നു. കുട്ടിയുടെ കൈവിരലിൽ കുടുങ്ങിയ ഇഡ്ലി പാത്രത്തിൻ്റെ തട്ട് മണിക്കൂറോളം പരിശ്രമിച്ച് സേനാഗംങ്ങൾ മുറിച്ച് നീക്കി. മൂന്നുമണിക്കുറോളം കൈവിരലിലുണ്ടായ തട്ട് നീങ്ങിയ ആശ്വാസത്തിൽ കൊച്ചുമോളുടെ മുഖത്ത് സങ്കട പുഞ്ചിരി തൂകിയതോടെ പിതാവിനും കുടെ വന്നവർക്കും ആശ്വാസമായി. അഗ്നിരക്ഷാസേനങ്ങൾക്കു കൈവീശി റ്റാറ്റാ നൽകി കുഞ്ഞോമന പുഞ്ചിരിയോടെ മടങ്ങി.

Keywords: Kerala, News, Kasaragod, Kanhangad, Child, Finger, Stuck, Idli, Plate, Fire Force, Cut, Rescue, Two-and-a-half-year-old's finger stuck in idly plate; Firefighters became rescuers.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?