കെ എസ് യു നേതാവ് പുഴയില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: (www.kvartha.com 11.09.2020) കെ എസ് യു നേതാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് വടക്കാഞ്ചേരിയിലെ പി വി രാഹുല്‍ രഘുനാഥ് (27) ആണ് മരിച്ചത്. കെ എസ് യു തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയാണ്. വ്യാഴാഴ്ച്ച സന്ധ്യയോടെ വടക്കാഞ്ചേരി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

ഒഴുക്കില്‍പ്പെട്ടതാണെന്നാണ് സൂചന. നാട്ടുകാരും ഫയര്‍ഫോഴ്‌സും മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച നടക്കും. തളിപ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കേസെടുത്തു.

News, Kerala, KSU, Leader, Found Dead, River, Police, Case, Medical College, KSU leader found dead in river

Keywords: News, Kerala, KSU, Leader, Found Dead, River, Police, Case, Medical College, KSU leader found dead in river


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?