ഓരോ അധ്യാപകരെ കുറിച്ചുമുള്ള ഹൃദ്യമായ ഓര്‍മകള്‍ കാലമെത്ര കഴിഞ്ഞാലും നമ്മളില്‍ തങ്ങിനില്‍ക്കും: അറിവിന്റെ വെളിച്ചം പകരുന്ന ദൈവ തുല്യരായ എല്ലാ ഗുരുനാഥന്മാര്ക്കും അധ്യാപകദിനാശംസകള്‍
കൊച്ചി: (www.kasargodvartha.com 04.09.2020) സെപ്തംബര്‍ അഞ്ച് അധ്യാപക ദിനം. ഈ സുദിനത്തില്‍ ഓര്‍ത്തെടുക്കാന്‍ ഒരുപാട് അധ്യാപകരുടെ മുഖങ്ങളുണ്ടാകും. ഓരോ അധ്യാപകരെ കുറിച്ചുമുള്ള ഹൃദ്യമായ ഓര്‍മകള്‍ കാലമെത്ര കഴിഞ്ഞാലും നമ്മളില്‍ തങ്ങിനില്‍ക്കും. അറിവിന്റെ വെളിച്ചം വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു തന്നതിനൊപ്പം അനുഭവങ്ങളിലൂടെ അവര്‍ നന്മെ വളര്‍ത്തിയെടുക്കുകയായിരുന്നു.
കോവിഡ് കാലത്തും വിദ്യാര്‍ത്ഥികളുടെ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ ആയി പഠിപ്പിക്കുന്നതും അവര്‍ക്ക് വിദ്യ പകര്‍ന്ന് മുന്നോട്ടു പോകുന്നതും കുറേ നല്ല അധ്യാപകരുടെ അര്‍പ്പണ മനോഭാവം കൂടിയാണ്. അത്തരത്തില്‍ അധ്യാപകരുടെ വിശുദ്ധമായ ജീവിതവൃത്തിയുടെ ബാക്കി പത്രം എന്ന് പറയാവുന്നത് അധ്യാപന കാലത്തും പിന്നീടും അവരില്‍ നിക്ഷേപിക്കുന്ന സ്‌നേഹവും ബഹുമാനവുമാണ്. വിദ്യാലയ പഠനം കഴിഞ്ഞാലും എപ്പോഴും അധ്യാപകന്റെ മുന്നില്‍ വിദ്യാര്‍ത്ഥി മാത്രമായി തീരുന്നതും ആ അറിവിന്റെ നന്മ തന്നെയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനോടൊപ്പം അവര്‍ക്ക് കൈത്താങ്ങാകാനും അവരുടെ ജീവിതവഴികളില്‍ ദിശാസൂചകങ്ങളാകാനും ഒരു അധ്യാപകന് കഴിയുമ്പോഴാണ് അധ്യാപനത്തിന്റെ വിശുദ്ധിയുടെ പൂര്‍ണത കൈവരിക്കുന്നത്. ഭാരതത്തിന്റെ രണ്ടാമത്തെ പ്രസിഡണ്ടും മികച്ച അധ്യാപകനുമായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി ആഘോഷിക്കുന്നത്. അറിവിന്റെ വെളിച്ചം പകരുന്ന ദൈവ തുല്യരായ എല്ലാ ഗുരുനാഥന്മാര്ക്കും അധ്യാപകദിനാശംസകള്‍.
Keywords: Kochi, news, Kerala, Top-Headlines, Teachers-Day-2020, Teachers, Students, Happy Teacher's Day to all teachers
Powered by Info News For You

Comments
Post a Comment