മാധ്യമപ്രവര്‍ത്തകന് അതിദാരൂണമായ അന്ത്യം; തലവെട്ടി മാറ്റി റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ച നിലയില്‍
മെക്‌സിക്കോ സിറ്റി: (www.kvartha.com 10.09.2020) മാധ്യമപ്രവര്‍ത്തകന് അതിദാരൂണമായ അന്ത്യം. തലവെട്ടി മാറ്റി ഉടലും തലയും റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജൂലിയോ വാള്‍ദിവിയ എന്ന മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നു സംഘങ്ങളുടെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രശ്‌നബാധിത മേഖലയായ കിഴക്കന്‍ മെക്‌സിക്കോയിലാണ് സംഭവം. എല്‍ മുണ്ടോ ഡെ വെരാക്രൂസ് പത്രത്തിന്റെ ലേഖകനാണ് 41കാരനായ ജൂലിയോ.
കിഴക്കന്‍ മെക്‌സിക്കോയിലെ റെയില്‍പ്പാളത്തില്‍ മോട്ടോര്‍ സൈക്കിളിനു സമീപമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്ക് പ്രകാരം 2019ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന രാജ്യങ്ങളില്‍ മുന്നിലാണ് മെക്‌സിക്കോ. രാജ്യത്ത് ഈ വര്‍ഷം മാത്രം ഇതുവരെ അഞ്ച് മാധ്യമപ്രവര്‍ത്തകരാണു കൊല്ലപ്പെട്ടത്.
20 വര്‍ഷത്തിനിടെ നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ രാജ്യത്ത് കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവയില്‍ ഭൂരിഭാഗം കേസുകളിലും കുറ്റക്കാരെ കണ്ടെത്താനായിട്ടില്ല. അതേസമയം ജൂലിയോയുടെ കൊലപാതകത്തില്‍ കുറ്റക്കാരായാവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി വെരാക്രൂസ് പൊലീസ് മേധാവിയും സുരക്ഷാ മന്ത്രിയുമായ ഹ്യൂഗോ ഗുട്ടിറസ് അറിയിച്ചു.
Keywords: Mexico, News, World, Crime, Death, Journalist, Police, Railway Track, Dead Body, Body Found, Journalist found dead on train track In Mexico
Powered by Info News For You

Comments
Post a Comment