കോവിഡ് മഹാമാരിക്കിടയിലും കരുതലും സ്‌നേഹവും നിറഞ്ഞ ഗൃഹാതുര ഓര്‍മ്മകളോടെ നാടെങ്ങും ഓണം ആഘോഷിച്ചു

കൊച്ചി: (https://ift.tt/3lEn3zi) കോവിഡ് മഹാമാരിക്കിടയിലും നാടെങ്ങും ഓണം ആഘോഷിച്ചു. കേരളത്തില്‍ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓണാഘോഷം കരുതലോടെ വേണം എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു ആ വാക്കുകള്‍ ഉള്‍ക്കൊണ്ട് തന്നെ മലയാളികള്‍ ഓണം ആഘോഷിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞകാലങ്ങളില്‍ ഓണാഘോഷം ക്ലബ്ബുകള്‍ സംഘടനകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കാഴ്ചയാണ് കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം തികച്ചും വ്യത്യസ്തമായി കുടുംബങ്ങളില്‍ തന്നെ ഓണാഘോഷ കൊണ്ടാടുന്ന സാഹചര്യമാണ് ഉണ്ടായത്.

News, Kerala, Kochi, Onam, Festival, Celebration, Minister, CM, Death, Covid-19, Onam was celebrated across the country amidst the Covid epidemic

തിരുവനന്തപുരം നടന്ന ഇരട്ട കൊലപാതക വാര്‍ത്ത കേട്ടു ഉണര്‍ന്ന ഓണപുലരി ഓണാഘോഷത്തിന്റെ മാറ്റു കുറച്ചെങ്കിലും വീടുകളിലും മറ്റും പൊലിമ ഒട്ടും കുറയാതെ കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം മലയാള കര ആഘോഷിച്ചു. 

പൊതുപരിപാടികളെല്ലാം ഒഴിവാക്കി തികച്ചും കുടുംബങ്ങളില്‍ ഒതുങ്ങി ഓണാഘോഷം അതിന്റെ പത്തരമാറ്റോടെ കേരളം ആഘോഷിച്ചു. കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ പല ഓണക്കളികളും മത്സരങ്ങളും ഓണ്‍ലൈന്‍ മീഡിയ വഴി ആഘോഷിക്കുകയും ആസ്വദിക്കുകയും ചെയ്തു. 

പലയിടത്തും പൂക്കളമൊരുക്കാനുള്ള പൂക്കള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചില്ല. പകരം നാട്ടിന്‍പുറങ്ങളിലെ നന്മ വിളിച്ചോതുന്ന തുമ്പയും, ചെത്തിയും കാക്കപൂവും മുക്കുറ്റിയും മഷിതണ്ടും മുല്ലയും അങ്ങനെ നിറഭേദങ്ങളാല്‍ സമ്പന്നമായ പൂക്കളാല്‍ അത്തപൂക്കളവും ഒരുങ്ങി. ഏത് അറുതിയും വറുതിയും ഇല്ലാതാക്കാന്‍ കഴിഞ്ഞ ഓണം എല്ലാവര്‍ക്കും ഒരു ഗൃഹാതുര ഓര്‍മ്മ കൂടി ആയി. 

Keywords: News, Kerala, Kochi, Onam, Festival, Celebration, Minister, CM, Death, Covid-19, Onam was celebrated across the country amidst the Covid epidemic

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?