സഞ്ജുവിനെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്‍: (www.kvartha.com 23.09.2020) ഷാര്‍ജയില്‍ നടക്കുന്ന ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജുവിന്  കായിക കേരളത്തിന്റെ അനുമോദന പ്രവാഹം. ഐപിഎല്ലിലെ നാലാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മിന്നുന്ന ജയമാണ് കേരളത്തിന്റെ താരത്തെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. ഈ വിജയത്തില്‍ സഞ്ജുവിനെ അഭിനന്ദിച്ച് കേരള കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ എത്തി. ഫെയ്‌സ്ബുക്കിലാണ് മന്ത്രിയുടെ അഭിനന്ദന പോസ്റ്റ്. സഞ്ജുവിന്റെ മികവില്‍ രാജസ്ഥാന്‍. 16 റണ്‍ ജയം എന്നാണ് പോസ്റ്റില്‍ പറയുന്നത്. 

മന്ത്രിയുടെ പോസ്റ്റിന് അടിയില്‍ കായിക പ്രേമികള്‍ വലിയ ആവേശത്തോടെയാണ് സഞ്ജുവിന് അഭിനന്ദനവുമായി രംഗത്ത് എത്തുന്നത്. ബാറ്റിംഗിനിറങ്ങിയപ്പോള്‍ 32 പന്തില്‍ 74 റണ്‍സടിച്ച് ടോപ് സ്‌കോററായ സഞ്ജു വിക്കറ്റിന് പിന്നിലും രണ്ട് മിന്നല്‍ സ്റ്റംപിംഗുകളും രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളുമായി തിളങ്ങി.സഞ്ജുവിന്റെ ഓള്‍ റൗണ്ട് പ്രകടനത്തിന്റെ മികവില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 16 റണ്‍സിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ ആദ്യജയം കുറിച്ചു.

annur, News, Kerala, Sports, E.P Jayarajan, IPL,Minister, Minister EP Jayarajan congratulates Sanju

Keywords: Kannur, News, Kerala, Sports, E.P Jayarajan, IPL,Minister, Minister EP Jayarajan congratulates Sanju


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?