വെഞ്ഞാറമ്മൂട് ഇരട്ടക്കൊല: കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിനെതിരെ അന്വേഷണം: ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ്
തിരുവനന്തപുരം: (www.kvartha.com 02.09.2020) വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ അന്വേഷണം. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. തലയില്‍ വാര്‍ഡ് അംഗം ഗോപനാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നത്.
Powered by Info News For You
സംഭവത്തിന് ശേഷം ഗോപനെ വിളിച്ചിരുന്നു എന്നും ഇതിന് ശേഷം ഇയാള്‍ ഒളിവില്‍ പോയെന്നും പൊലീസ് പറഞ്ഞു. ഗോപന്റെ വീട്ടില്‍ കഴിഞ്ഞദിവസവും പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം ഗോപനെ കൊലയാളികളുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും തെളിവുകള്‍ ലഭിച്ചോ എന്നും വ്യക്തമല്ല.
അതിനിടെ കേസില്‍ കൂടുതല്‍ പ്രതികളെ ചൊവ്വാഴ്ച റിമാന്‍ഡ് ചെയ്‌തേക്കും. മുഖ്യപ്രതികളായ സജീവ്, സനല്‍ എന്നിവരും ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ച പ്രീജയുമാണ് കഴിഞ്ഞദിവസം പിടിയിലായത്. തിങ്കളാഴ്ച നാല് പേരെ റിമാന്‍ഡ് ചെയ്തിരുന്നു. കേസിലെ ഗൂഢാലോചനയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസില്‍ നേരിട്ട് ബന്ധമുള്ള ഐഎന്‍ടിയുസി പ്രാദേശിക നേതാവ് ഉണ്ണി, അന്‍സാര്‍ എന്നിവരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച അര്‍ധരാത്രിയാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഒരു ഇരട്ടക്കൊല നടന്നത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ മിഥിലാജിനേ(32) യും, ഹഖ് മുഹമ്മദി(28) നേയും കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എന്നാണ് കേസ്.
ശനിയാഴ്ച അര്‍ധരാത്രിയാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഒരു ഇരട്ടക്കൊല നടന്നത്. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ മിഥിലാജിനേ(32) യും, ഹഖ് മുഹമ്മദി(28) നേയും കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എന്നാണ് കേസ്.
Keywords: Venjaramoodu twin murder case; Congress panchayat member's role under probe; police search on, Thiruvananthapuram, News, Trending, Politics, Murder Case, Police, Probe, Kerala.
Powered by Info News For You

Comments
Post a Comment