കാസര്‍കോട് ചെങ്കളയില്‍ മൂന്നംഗ കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെങ്കള: (www.kvartha.com 08.09.2020) കാസര്‍കോട് ചെങ്കളയില്‍ മൂന്നംഗ കുടുംബത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള തൈവളപ്പിലെ ക്വാര്‍ടേഴ്‌സില്‍ ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മിഥിലാജ് (50), സാജിത (38), സഹദ് (14) എന്നിവരെയാണ് ക്വാര്‍ട്ടേഴ്സിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മിഥിലാജ് ടൈലറാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

3 Family members found dead in house, kasaragod, News, Local News, Suicide, Dead Body, Police, Probe, Kerala.

മൂന്ന് പേരെയും വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്വാര്‍ട്ടേഴ്‌സിന് പുറത്ത് ആരെയും കാണാത്തതിനാല്‍ അയല്‍വാസികള്‍ നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വിദ്യാനഗര്‍ സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords:  3 Family members found dead in house, Kasaragod, News, Local News, Suicide, Dead Body, Police, Probe, Kerala.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?