ആലപ്പുഴയില്‍ തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹനിര്‍മ്മാണ ശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു
ആലപ്പുഴ: (https://ift.tt/3jamoUT) തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം പഞ്ചലോഹ വിഗ്രഹം കവര്‍ന്നു. ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മ്മാണ ശാല ആക്രമിച്ച് രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹമാണ് കവര്‍ന്നത്. ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് കവര്‍ന്നത്. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മര്‍ദ്ദിച്ച് അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്ന് ഉടമകള്‍ അറിയിച്ചു.
സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്ന ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സംശയം. തൊഴില്‍ തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് വിവരം. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment