കാസർകോട്ട് മൂന്നംഗ കുടുംബത്തിൻ്റെ ആത്മഹത്യയിലേക്ക് നയിച്ചത് ടൈലറിംഗ് യൂണിറ്റ് തകർന്നതിനെ തുടർന്നുണ്ടായ കടബാധ്യതയാണെന്ന് നിഗമനം

കാസർകോട്: (www.kasargodvartha.com 09.09.2020) ചെങ്കള തൈവളപ്പിലെ വാടക ക്വാർട്ടേഴ്സിൽ മൂന്നംഗ മൂന്നംഗ കുടുംബം വിഷം കഴിച്ച് ജീവനൊടുക്കിയത് വലിയ രീതിയിൽ തുടങ്ങിയ ടൈലറിംഗ് യൂണിറ്റ് തകർന്നതിനെ തുടർന്നുണ്ടായ കടബാധ്യതയാന്നെന്ന് പോലീസ് അന്വേഷണത്തിൽ വിവരം ലഭിച്ചു. ചൊവ്വാഴ്ച രാവിലെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കുടുബത്തെ കണ്ടെത്തിയത്. തൈവളപ്പിലെ വാടക ക്വാര്‍‌ട്ടേഴ്സില്‍ താമസിക്കുന്ന തിരുവനന്തപുരം വെമ്പായം സ്വദേശി മിഥിലാജ് (42), ഭാര്യ സാജിദ (38), സാജിദയുടെ ആദ്യ വിവാഹത്തിലുള്ള മകന്‍ സഹദ് എന്നിവരാണ് മരിച്ചത്. രാത്രി അയൽ ക്വാർട്ടേഴ്സിലുള്ളവരുമായി സംസാരിച്ച് ഉറങ്ങാൻ പോയതായിരുന്നു.

രാവിലെ 10 മണിയായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയൽവാസി ചെന്ന് നോക്കിയപ്പോഴാണ് വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിൽ കണ്ടത്. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വിദ്യാനഗർ പോലീസിൽ വിവരമറിയിച്ച ഉടനെ പോലീസെത്തി വാതില്‍ തകർത്ത് അകത്ത് കയറുകയറിയപ്പോഴാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കാണപ്പെട്ടത്. ചെങ്കള ഇന്ദിരാനഗറില്‍ തയ്യല്‍കട നടത്തിവരികയായിരുന്നു മിഥിലാജ്. സാമ്പത്തിക ബാധ്യതയുള്ളതായി മിഥിലാജ് പരിചയക്കാരായ പലരോടും പറഞ്ഞിരുന്നു.



നാലാംമൈലില്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി വലിയ തുക മുടക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ ഗാർമെൻ്റ് കട ആരംഭിച്ചിരുന്നു. ഇതു നഷ്ടത്തിലായതോടെ പൂട്ടിയതിനെ തുടർന്നാണ് കുടുംബം പ്രതിസന്ധിയിൽപ്പെട്ട് ഉഴലാൻ തുടങ്ങിയത്. അതിനു ശേഷം ഇന്ദിരാനഗറിലേക്ക് മാറുകയായിരുന്നു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മിഥിലാജിൻ്റെ തിരുവനന്തപുരത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് കേസന്വേഷിക്കുന്ന വിദ്യാനഗർ സി ഐ വി വി മനോജ് കാസർകോട് വാർത്തയോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്നാണ് പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളതെന്ന് സി ഐ പറഞ്ഞു ബന്ധുക്കളുടെയും മറ്റും മൊഴിയെടുത്ത ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു. കുടുംബത്തിൻ്റെ കൂട്ടമരണം നാടിനെ ഞെട്ടിച്ചിരുന്നു.

Keywords: Kerala, News, Kasaragod, Suicide, Family, Shop, Tailor, Postmortem, Kasargod: Debt following the collapse of a tailoring unit has led to the suicide of a three-member family in Kasargod.
< !-START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?