മാനസിക വൈകല്യമുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ റിമാന്‍ഡില്‍

കണ്ണൂര്‍: (www.kvartha.com 28.09.2020) ശ്രീകണ്ഠപുരം നഗരസഭയ്ക്കടുത്തുള്ള ചെങ്ങളായി ഗ്രാമപഞ്ചായത്തില്‍ മാനസിക വൈകല്യമുള്ള 22 കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചെങ്ങളായി അരിമ്പ്ര സ്വദേശികളായ നടുക്കുന്നുമ്മല്‍ സിയാദ് (33), പുലിമുണ്ട മുഹമ്മദ് ബാഷ (35), ചെട്ടിപ്പീടിക അബൂബക്കര്‍ (52) എന്നിവരെയാണ് തളിപ്പറമ്പ് ഡി വൈ എസ് പി ടി കെ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 

കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ശ്രീകണ്ഠപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ സിയാദ് ബൈക്കില്‍ യുവതിയെ ബൈക്കില്‍ കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് സിഐ ഇ പി സുരേശന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്.

Kannur, News, Kerala, Case, Molestation, Woman, Police, Crime, House, Accused, Remanded, Court, Three remanded for molestation against mentally challenged woman
അബൂബക്കര്‍/ മുഹമ്മദ് ബാഷ/ സിയാദ്

കടയില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ സിയാദ് പ്രലോഭിപ്പിച്ച് ബൈക്കില്‍ അരിബ്ര-ചുഴലി റോഡരികിലെ ആളൊഴിഞ്ഞ ഷെഡിലെത്തിക്കുകയായിരുന്നു. സിയാദ് അറിയിച്ചതിനെത്തുടര്‍ന്ന് മുഹമ്മദ് ബാഷയും അബൂബക്കറും ഓട്ടോറിക്ഷയില്‍ എത്തുകയും മൂവരും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ബൈക്കും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. സിയാദ് നേരത്തെ പീഡന കേസിലും ആട് മോഷണ കേസിലും പ്രതിയായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords: Kannur, News, Kerala, Case, Molestation, Woman, Police, Crime, House, Accused, Remanded, Court, Three remanded for molestation against mentally challenged woman


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?