കണ്ണൂരില്‍ വ്യാപക അക്രമം: കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു
കണ്ണൂര്‍: (www.kvartha.com 01.09.2020) കണ്ണൂരില്‍ രണ്ടിടങ്ങളില്‍ അക്രമം. കോണ്‍ഗ്രസ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. തലശേരിയിലും മയ്യിലുമാണ് അക്രമം നടത്തിയത്. തിരുവനന്തപുരത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാടപ്പീടിക ഗുംട്ടിയില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെ ചൊവാഴ്ച്ച പുലര്‍ച്ചെയാണ് ബോംബേറുണ്ടായത്.
മാടപ്പീടികയില്‍ കഴിഞ്ഞ ദിവസം കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്ത രാജീവ് ഭവനു നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓഫീസിന്റെ വാതിലിനു നേരെയാണ് ബോംബേറുണ്ടായത്. സ്‌ഫോടനത്തില്‍ കമ്പ്യൂട്ടറും ഫര്‍ണിച്ചറുകളും, ടൈല്‍സുകളും തകര്‍ന്നിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. മഞ്ഞോടിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെയും ബോംബേറുണ്ടായിരുന്നു.
അക്രമത്തില്‍ ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയും കോടിയേരി ബ്ലോക് കോണ്‍ഗ്രസ് കമ്മിറ്റിയും പ്രതിഷേധിച്ചു. പുന്നോല്‍, ഇല്ലത്ത് താഴെ, മൂഴിക്കര പ്രദേശങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ വ്യാപകമായ അക്രമം നടന്നിട്ടുണ്ട്. കെപിസിസി മെമ്പര്‍ വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സി ടി സജിത്ത് തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു. മയ്യില്‍ പെരുമാച്ചേരി റോഡരികിലുള്ള കോണ്‍ഗ്രസ് നിയന്ത്രിത ബസ് കാത്തിരിപ്പു കേന്ദ്രമാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ അക്രമികള്‍ കരി ഓയില്‍ ഒഴിച്ചു വികൃതമാക്കിയത്. കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ മയ്യില്‍ പൊലീസ് കേസെടുത്തു.
Keywords: Kannur, News, Kerala, Crime, Violence, Congress, Police, Violence in two places in Kannur
Powered by Info News For You

Comments
Post a Comment