സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് കോവിഡ്; കൊച്ചിയിലെ ഇ.ഡി ഓഫീസ് അടച്ചു
കേരളം (www.evisionnews.co); കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണസംഘത്തിലെ തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് കോവിഡ്. ഓഫീസിലെ ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും സെക്യൂരിറ്റി ജീവനക്കാരും ക്വാറന്റൈനിലാണ്. ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ സ്വര്‍ണക്കടത്ത് അന്വേഷണം നിലച്ച മട്ടിലാണ്.
കൊച്ചി ഓഫീസ് പൂട്ടിയിടുകയും അണുനശീകരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഓഫീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തി. ഇവരുടെ കോവിഡ് ഫലം നെഗറ്റീവാണ്. എന്നാല്‍ എന്നു വരെയാണ് ഓഫീസ് പൂട്ടിയിടുകയെന്നും ജീവനക്കാര്‍ എത്രദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും വ്യക്തമല്ല. മുഖ്യപ്രതി കെ.ടി. റമീസിനെ ചോദ്യം ചെയ്യാനൊരുങ്ങവെയാണ് അന്വേഷണം മുടങ്ങിയത്.
ഉദ്യോഗസ്ഥന് വെള്ളിയാഴ്ച ഓഫീസില്‍ നിന്ന് എത്തി രാത്രി ശക്തമായ പനി അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച ടെസ്റ്റ് നടത്തി തിങ്കളാഴ്ച പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു. ഈ ഉദ്യോഗസ്ഥന്‍ ഒറ്റയ്ക്കാണ് താമസം. ഭക്ഷണമെല്ലാം പുറമേ നിന്നു വരുത്തിയാണു കഴിക്കുന്നത്.
Powered by Info News For You

Comments
Post a Comment