അധ്യാപികയെ വെടിവച്ചുകൊന്നയാളെ നാട്ടുകാര്‍ തല്ലികൊന്നു; സംഭവം നടന്നത് പൊലീസുകാരുടെ കണ്‍മുന്നില്‍; പ്രതിയെ വടികൊണ്ട് തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ഖുഷിനഗര്‍ (യുപി): (www.kvartha.com 07.09.2020) ഉത്തര്‍പ്രദേശില്‍ അധ്യാപികയെ വെടിവച്ചുകൊന്നയാളെ നാട്ടുകാര്‍ തല്ലികൊന്നു. സംഭവം നടന്നത് പൊലീസുകാരുടെ കണ്‍മുന്നില്‍. കിഴക്കന്‍ യു പിയിലെ ഖുഷിനഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രതിയെ നാട്ടുകാര്‍ വടികൊണ്ട് തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കലാപ സമാനമായ സാഹചര്യങ്ങളായതിനാല്‍ നിരവധി പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. നാട്ടുകാരെ ഇവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടത്തിനിടയിലേക്ക് കടക്കാന്‍ സാധിച്ചില്ല. പ്രതിയുടെ അനക്കം നിലച്ചിട്ടുപോലും നിര്‍ത്താതെയുള്ള മര്‍ദനമാണ് ഇയാള്‍ക്ക് ഏല്‍ക്കേണ്ടിവന്നത്.
മര്‍ദനത്തില്‍ ഇയാളുടെ തല തകര്‍ന്നനിലയിലായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലം മുഴുവനും രക്തം തളംകെട്ടി കിടക്കുകയായിരുന്നു. ഗോരഖ്പുര്‍ സ്വദേശിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ തോക്കുപയോഗിച്ചാണ് ഇയാള്‍ അധ്യാപികയെ കൊലപ്പെടുത്തിയത്.
അധ്യാപികയെ വെടിവച്ചതിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രകോപിതരായ നാട്ടുകാരെ ഭയന്ന് ഇയാള്‍ വീടിന്റെ ടെറസിലേക്കു കയറുകയും വെടിയുതിര്‍ത്ത് നാട്ടുകാരെ അകറ്റുകയും ചെയ്തു. പൊലീസെത്തിയതോടെ ഇയാള്‍ കീഴടങ്ങി. കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴെ എത്തിച്ച് പൊലീസ് വാഹനത്തിലേക്കു കയറ്റുമ്പോഴാണ് പ്രദേശവാസികള്‍ ഇരച്ചെത്തി ഇയാളെ തല്ലിക്കൊന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Keywords: Accused Beaten To Death In Presence Of Cops In UP, Video, News, Local-News, Police, Dead, Crime, Criminal Case, Teacher, National.

Powered by Info News For You

Comments
Post a Comment