കോവിഡ് രോഗമുക്തനായി: മന്ത്രി ഇ പി ജയരാജന്‍ ആശുപത്രി വിട്ടു
തളിപ്പറമ്പ്: (www.kvartha.com 19.09.2020) കോവിഡ് രോഗ വിമുക്തനായതിനെത്തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും ആശുപത്രി വിട്ടു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയതിനാലാണ് ഇരുവരേയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നത്. ശനിയാഴ്ച്ച രാവിലെ 11 മണിയോടെ മെഡിക്കല്‍ കോളജ് കോവിഡ് മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനും പ്രിന്‍സിപ്പാളുമായ കെ എം കുര്യാക്കോസും ആശുപത്രി സൂപ്രണ്ടും മെഡിക്കല്‍ ബോര്‍ഡ് കണ്‍വീനറുമായ ഡോ കെ സുദീപും നേരിട്ടെത്തി ഡിസ്ചാര്‍ജ് വിവരം അറിയിക്കുകയായിരുന്നു.
ഇനി ഏഴു ദിവസം വീട്ടില്‍ വിശ്രമത്തില്‍ തുടരാനും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഈ മാസം 11 നാണ് മന്ത്രിയേയും ഭാര്യയേയും പരിയാരത്ത് അഡ്മിറ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറുമായ കോവിഡ് മെഡിക്കല്‍ ബോര്‍ഡ് നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ എട്ടംഗ വിദഗ്ദ ഡോക്ടര്‍മാരാണ് ചികിത്സ നടത്തിയത്. കോവിഡ് രോഗമുക്തി നേടി ഡിസ്ചാര്‍ജാവുന്ന ഘട്ടത്തില്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ക്ലീനിംഗ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രി നന്ദി അറിയിച്ചാണ് മടങ്ങിയത്.
Keywords: Thiruvananthapuram, News, Kerala, Minister, hospital, COVID-19, Wife, Treatment, Minister EP Jayarajan discharged from hospital
Powered by Info News For You

Comments
Post a Comment