മുന്‍ കേന്ദ്രമന്ത്രിയും രാജ്യത്തെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളുമായ ജസ്വന്ത് സിങ് അന്തരിച്ചു

ന്യൂഡൽഹി: (www.kvartha.com 27.09.2020) മുന്‍ കേന്ദ്രമന്ത്രിയും രാജ്യത്തെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളും മുതിര്‍ന്ന ബിജെപി സ്ഥാപക നേതാവുമായ ജസ്വന്ത് സിങ് (82) അന്തരിച്ചു. വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധ, വിദേശ ധനകാര്യ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. നാല് തവണ ലോക്‌സഭാംഗവും അഞ്ച് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ഇന്ത്യ- യുഎസ് ബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ജസ്വന്ത് സിങ്. ആസൂത്രണ കമ്മീഷന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

 Former Union Minister Jaswant Singh has passed away

2004 മുതല്‍ 2009 രാജ്യസഭ പ്രതിപക്ഷനേതാവായിരുന്നു. 2014 വീണ് തലക്ക് ഗുരുതര പരിക്കേറ്റ് ജസ്വന്ത് സിങ് കോമയിലായിരുന്നു. ജസ്വന്ത് സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.

Keywords: National, News, Union minister, Death, MP, Prime Minister, Narendra Modi, Condolence, BJP, Leader, Former Union Minister Jaswant Singh has passed away.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?