നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല; മറച്ചുവെക്കേണ്ടത് മറച്ചു വെക്കുന്നതാണ് ധര്‍മയുദ്ധ വിജയം; ഒടുവില്‍ മറനീക്കി പുറത്തുവന്ന് കെ ടി ജലീല്‍

മലപ്പുറം: (www.kvartha.com 13.09.2020) സ്വര്‍ണക്കടത്തുകേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെക്കുറിച്ച് പ്രതികരണവുമായി ഒടുവില്‍ മന്ത്രി കെ ടി ജലീല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. തന്നെ കുറിച്ച് കെട്ടുകഥകളും നുണകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്ക് മനസ്സില്ലെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മറച്ചുവെക്കേണ്ടത് മറച്ചുവെക്കുകയും പറയേണ്ടത് പറഞ്ഞുമാണ് എല്ലാ ധര്‍മ യുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ചോദ്യം ചെയ്തത് മന്ത്രി മൂടിവെക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. വീട്ടില്‍ ആളുകളുടെ പരാതികളും നിവേദനങ്ങളും പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും മന്ത്രി പ്രതികരണത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

 K T Jaleel fb post against media ed interrogation, Malappuram, News, Politics, Facebook Post, Minister, Allegation, Media, Kerala

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്.

എഴുതേണ്ടവര്‍ക്ക് ഇല്ലാ കഥകള്‍ എഴുതാം. പറയേണ്ടവര്‍ക്ക് അപവാദങ്ങള്‍ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.

ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവര്‍ക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.

Keywords: K T Jaleel fb post against media ed interrogation, Malappuram, News, Politics, Facebook Post, Minister, Allegation, Media, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?