പട്ടിണി മൂലം ഏഴുവയസുകാരന്‍ മരിച്ചു; ഉറുമ്പരിക്കാതെ മൂന്ന് ദിവസം കാവലിരുന്ന് അമ്മ

ചെന്നൈ: (www.kvartha.com 02.09.2020) പട്ടിണി മൂലം ഏഴുവയസുകാരന്‍ മരിച്ചു. മകനെ ഉറുമ്പരിക്കാതെ മൂന്നു ദിവസം അമ്മ കാവലിരുന്നു. ആവഡിക്കടുത്ത് തിരുനിന്‍ട്രാവൂരിലാണു സംഭവം. അസഹനീയമായ ദുര്‍ഗന്ധം വമിച്ചപ്പോള്‍ അയല്‍ക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. നിശ്ചലമായ മകന്റെ ശരീരത്തിനടുത്ത് കണ്ണീര്‍ വാര്‍ത്ത് ഇരിക്കുകയായിരുന്നു അമ്മ. 

സിടിഎച്ച് റോഡിലെ കെട്ടിടത്തില്‍ താമസിക്കുന്ന സരസ്വതിയാണ് മകന്‍ സാമുവലിന്റെ മൃതശരീരത്തിനു കാവലിരുന്നത്. സരസ്വതിക്കു മനോദൗര്‍ബല്യമുള്ളതായി ബന്ധുക്കളെ ഉദ്ധരിച്ചു പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സാമുവല്‍ പട്ടിണി മൂലമാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഏഴ് വര്‍ഷം മുമ്പ് ഭര്‍ത്താവ് ജോസില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം സരസ്വതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടന്നും അതിന് ശേഷം മകനൊപ്പം താമസിക്കുകയാണെന്നും യുവതിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. 

Chennai, News, National, Death, Child, Mother, Police, Complaint, Dead body, Boy, 7, starves to death as mom unwilling to seek help

താഴത്തെ നിലയില്‍ ബന്ധുക്കള്‍ ഉണ്ടെങ്കിലും സമ്പര്‍ക്കപ്പെട്ടിരുന്നില്ല. നാലു മാസം മുന്‍പ് സരസ്വതിയെയും സാമുവലിനെയും മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സരസ്വതി നേരത്തേ ഹോമിയോപ്പതി ക്ലിനിക് നടത്തിയിരുന്നെങ്കിലും കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല. ലോക്ഡൗണ്‍ കൂടിയായതോടെ സ്ഥിതി തീരെ മോശമാവുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, സരസ്വതി വീടിനകത്ത് തന്നെ കഴിയുകയായിരുന്നു.

Keywords: Chennai, News, National, Death, Child, Mother, Police, Complaint, Dead body, Boy, 7, starves to death as mom unwilling to seek help


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?