മുന്‍കാല നടി കെ വി ശാന്തി അന്തരിച്ചു
ചെന്നൈ: (www.kvartha.com 21.09.2020) മുന്‍കാല സിനിമാ നടി കെ വി ശാന്തി (81) അന്തരിച്ചു. തിങ്കഴാഴ്ച പുലര്‍ച്ചെ തമിഴ്‌നാട് കോടമ്പാക്കത്തെ വസതിയില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറ്റുമാനൂര്‍ സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്പാക്കത്താണ് താമസം. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് കോടമ്പാക്കത്ത് നടത്തും.
അറുപതില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ച ശാന്തിയെ സിനിമാരംഗത്ത് എത്തിച്ചത് എസ് പി പിള്ളയാണ്. നര്‍ത്തകി കൂടിയായ ശാന്തി മെരിലാന്റ് സ്റ്റുഡിയോ നിര്‍മിച്ച ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സജീവമായത്. സത്യന്‍, പ്രേംനസീര്‍, മധു, ഷീല, എസ് പി പിള്ള എന്നിവരോടൊപ്പം വേഷമിട്ടു. 1953-ല്‍ പുറത്തിറങ്ങിയ പൊന്‍കതിര്‍ ആണ് ആദ്യചിത്രം. അള്‍ത്താര, മായാവി, കറുത്ത കൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടര്‍, അധ്യാപിക തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

Powered by Info News For You

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. 1975-ല്‍ പുറത്തിറങ്ങിയ അക്കല്‍ദാമ, കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. പരേതനായ ശശിധരനാണ് ഭര്‍ത്താവ്. ശ്യാം മകന്‍, മരുമകള്‍ ഷീല.
Keywords: Former actress K V Shanthi dies, Chennai,News,Cinema,Actress,Dead,Obituary,National.
Keywords: Former actress K V Shanthi dies, Chennai,News,Cinema,Actress,Dead,Obituary,National.
Powered by Info News For You
Comments
Post a Comment