വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: (www.kvartha.com 11.09.2020) വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍.
നേരത്തെ രോഗബാധ സ്ഥിരീകരിച്ച സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിനൊപ്പം സിപിഎം സെക്രട്ടറിയേറ്റില്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെ മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചതായിരുന്നു. വ്യാഴാഴ്ച ഡോക്ടര്‍മാര്‍ വീട്ടിലെത്തി ശ്രവ പരിശോധന നടത്തി. ഇ പി ജയരാജന് നിലവില്‍ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Thiruvananthapuram, news, Kerala, COVID-19, Minister, Top-Headlines, hospital, Medical College, CPM, Minister E P Jayarajan tests positive for covid 19
Powered by Info News For You

Comments
Post a Comment