പ്രമുഖ മത പണ്ഡിതൻ ബേക്കൽ ഇബ്റാഹിം മുസ്‌ലിയാർ അന്തരിച്ചു

മംഗളുരു: (www.kasargodvartha.com 24.09.2020) ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയും കാസർകോട് ദേളിയിലെ ജാമിയ സഅദിയ അറബിയ ശരീഅത്ത് കോളേജിന്റെ പ്രിസിപ്പാളുമായ ഇബ്റാഹിം മുസ്‌ലിയാർ (73) അന്തരിച്ചു. അസുഖത്തെ തുടർന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് മംഗളുരു യേനപ്പയ്യാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

Kerala, Karnataka, News, Death, Bekal, Mangalore, Kasaragod, Deli, Top-Headlines, Prominent religious scholar Bekal Ibrahim Musliyar passed away.

സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം, ചിക്കമംഗ്ലൂർ, കാസർകോട് ബേക്കൽ ഇല്യാസ് നഗർ, ഹദ്ദാദ് നഗർ, ചേറ്റുകുണ്ട് എന്നീ മഹല്ലുകളിലെ ഖാസി എന്നീ നിലയിലും പ്രശസ്തനാണ്. നീണ്ട 42 വർഷം ബേക്കൽ ജുമാ മസ്ജിദിന് കീഴിലുള്ള അറബിക് കോളേജിൽ പ്രിൻസിപ്പളായും സേവനമനുഷ്ഠിസിച്ചിരുന്നു.

ഭാര്യ: ആസിയ. മക്കൾ: സ്വാലിഹ്, ജലീൽ, നാസർ സഅദി, അനീസ, നസീബ. മരുമക്കൾ:  ഹാജറ, റാഫിയത്, അഫ്രീന, മുഹമ്മദ്, അലി. ഖബറടക്കം മോണ്ടുഗോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Keywords: Kerala, Karnataka, News, Death, Bekal, Mangalore, Kasaragod, Deli, Top-Headlines,  Prominent religious scholar Bekal Ibrahim Musliyar passed away.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?