ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: (www.kvartha.com 05.09.2020) മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ് 2020-21 ലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസായിരിക്കണം.
പ്ലസ്ടുവിന് ശേഷം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ നിന്നും എഎന്‍എം കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ ഡിസംബര്‍ 31ന് 17 വയസ്സ് പൂര്‍ത്തിയാക്കുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എഎന്‍എം കോഴ്സ് പാസായവര്‍ക്ക് പ്രായപരിധി ബാധകമല്ല. അഞ്ച് ശതമാനം സീറ്റുകള്‍, കോഴ്സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതല്‍ 50 ശതമാനം വരെ അംഗപരിമിതിയുള്ളവര്‍ക്കായി (ലോവര്‍ എക്സ്ട്രിമിറ്റി) സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷ ഫോറവും, പ്രോസ്പെക്ടസും, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ (www.dme.kerala.gov.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഫീസായ 100 രൂപ 0210-03-105-99 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സല്‍ ട്രഷറി ചെല്ലാന്‍ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി അസ്സല്‍ ട്രഷറി ചെല്ലാന്‍, എസ് എസ് എല്‍ സി, പ്ലസ് ടു/ തത്തുല്യം, ജാതി, സ്വദേശം/ താമസം, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്നസ് എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം (പ്രോസ്പെക്ടസ് ഖണ്ഡിക 17 പ്രകാരം) സെപ്റ്റംബര്‍ 25ന് മുന്‍പ് തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭിക്കണം.
വൈകി കിട്ടുന്നതും നിര്‍ദിഷ്ട രീതിയില്‍ പൂരിപ്പിക്കാത്തതുമായ അപേക്ഷകള്‍ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലും (www.dme.kerala.gov.in) ജിഎന്‍എം-2020 പ്രോസ്പെക്ടസിലും ലഭ്യമാണ്. ഓഫീസുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍: 0471 2528575.
Keywords: Thiruvananthapuram, News, Kerala, Nurse, Education, Diploma in General Nursing and Midwifery
Powered by Info News For You
Comments
Post a Comment