'നിങ്ങള്‍ക്ക് മാത്രം സാധിക്കുന്ന ആ വലിയ വാക്കുകള്‍ ഉപയോഗിച്ച് സ്തുതിക്കാമോ': പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ അഭ്യര്‍ത്ഥനയോട് ഭാഷാപാണ്ഡിത്യവുമായി വീണ്ടും ശശി തരൂര്‍

തിരുവനന്തപുരം: (https://ift.tt/2FiqA6o) നിങ്ങള്‍ക്ക് മാത്രം സാധിക്കുന്ന ആ വലിയ വാക്കുകള്‍ ഉപയോഗിച്ച് തന്നെ സ്തുതിക്കാമോ എന്ന് ചോദിച്ച പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗതിന്റെ അഭ്യര്‍ത്ഥനയില്‍ ഭാഷാപാണ്ഡിത്യവുമായി വീണ്ടും ശശി തരൂര്‍ എത്തി. കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിന്റെ ഭാഷാപാണ്ഡിത്യം നമുക്ക് അപരിചിതമല്ല. പലപ്പോഴും പലരും കേള്‍ക്കാത്ത കടുകട്ടി വാക്കുകളെ പരിചിതമാക്കി തരുന്നതില്‍ തരൂരിന് ചില്ലറ പങ്കൊന്നുമല്ല ഉള്ളത്.  എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിനുള്ള മറുപടിയായാണ് തരൂരിന്റെ പുതിയ ഭാഷാമികവ്. 

ടൈംസ് ഓഫ് ഇന്ത്യയില്‍ ചേതന്‍ ഭഗത്ത് എഴുത്തിയ ലേഖനത്തെ അഭിനന്ദിച്ചാണ് ശശി തരൂര്‍ ആദ്യം ട്വീറ്റ് ചെയ്തത്. മോദി ഭരണം, കോവിഡ്-19 സൃഷ്ടിച്ച ആഘാതം, വളര്‍ച്ചാനിരക്കിലെ കൂപ്പുകുത്തല്‍ എന്നിവ വിശദമാക്കിയായിരുന്നു ചേതന്‍ ഭഗത്തിന്റെ ലേഖനം. അത് വളരെ മികച്ചതായിരുന്നുവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ചേതന്‍ ഭഗത്തിന്റെ എഴുത്തുകള്‍ ലളിതവും അദ്ദേഹം പങ്കുവെയ്ക്കുന്ന ആശയം വ്യക്തവുമാണെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. 

News, Kerala, State, Thiruvananthapuram, Shashi Tharoor, MP, Congress, Writer, Chetan Bhagat, Big Words, Social Media, Twitter, Appreciation, 'Please praise using big words': Shashi Tharoor responds to Chetan Bhagat's request

എന്നാല്‍ ഇതിന് മറുപടിയായി ചേതന്‍ ഇങ്ങനെ കുറിച്ചു. 'ഒരു അപേക്ഷയുണ്ട് സര്‍, അടുത്തതവണ തന്നെ പ്രശംസിക്കാന്‍ ചില വലിയ വാക്കുകള്‍ പ്രയോഗിക്കാമോ, നിങ്ങള്‍ക്കുമാത്രം സാധിക്കുന്ന രീതിയില്‍'. ചേതന്റെ ആവശ്യം അംഗീകരിച്ച തരൂര്‍ ചില വലിയ വാക്കുകളും ചിരപരിചിതമല്ലാത്തവയും കൂട്ടിയിണക്കി മറുപടി നല്‍കുകയായിരുന്നു.

'താങ്കള്‍ വലിയ വാക്കുകളുപയോഗിക്കുന്നയാളോ പൊങ്ങച്ചക്കാരനോ അല്ലെന്നത് വ്യക്തമാണ്. താങ്കളുടെ ആശയങ്ങള്‍ വിഷമകരമായ സങ്കീര്‍ണതകളാല്‍ അലങ്കരിക്കപ്പെടാത്തതും പ്രകടനപരത ഇല്ലാത്തതുമാണ്. ഇന്നത്തെ കോളത്തിലെ തെളിഞ്ഞ ഉള്‍ക്കാഴ്ച്ചയെ ഞാന്‍ അഭിനന്ദിക്കുന്നു. '- തരൂരിന്റെ ട്വീറ്റിന്റെ ഏകദേശ പരിഭാഷ ഇങ്ങനെ.

എന്തായാലും limpid perspicactiy (ലിംപിഡ് പെര്‍സ്പിസിറ്റി), sesquipedalian (സെസ്‌ക്വിപെഡാലിയന്‍), ostentation (ഓസ്റ്റന്റേഷന്‍) തുടങ്ങിയ തരൂരിന്റെ 'പുതിയ' വാക്കുകളെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ട്വീറ്റിന് താഴെ പല ഭാഷകളിലേക്കുള്ള പരിഭാഷകളും ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Sure, Chetan Bhagat! It’s clear you are not sesquipedalian nor given to rodomontade. Your ideas are unembellished with...

Posted by Shashi Tharoor on Sunday, 13 September 2020

Keywords: News, Kerala, State, Thiruvananthapuram, Shashi Tharoor, MP, Congress, Writer, Chetan Bhagat, Big Words, Social Media, Twitter, Appreciation, 'Please praise using big words': Shashi Tharoor responds to Chetan Bhagat's request

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?