പാറശ്ശാലയില്‍ കോവിഡ് സെന്ററില്‍ യുവതിയുടെ കുളിദൃശ്യം പകര്‍ത്തി; രോഗം ഭേദമായി വീട്ടിലേക്ക് പോകാനിരുന്ന യുവാവിനെ പോലീസ് പൊക്കി

പാറശ്ശാല: (https://ift.tt/2G5jUID) പാറശ്ശാലയില്‍ കോവിഡ് സെന്ററില്‍ യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ യുവാവ് പോലീസ് പിടിയില്‍. ഡിവൈഎഫ്‌ഐ യൂണിറ്റ് അംഗമായ ഷാലുവാണ് പിടിയിലായത്. പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസി സെന്ററിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം. ഇതേ സെന്ററില്‍ ചികിത്സ കഴിഞ്ഞ് രോഗം ഭേദമായി വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ഷാലു. ഷാലുവും ഇതേ സെന്ററില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നു. 

യുവതി കുളിക്കുന്നതിനിടയിലാണ് കുളിമുറിയില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ച് വച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ ഷാലുവാണെന്ന് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

News, Kerala, State, Thiruvananthapuram, Police, Case, Accused, Quarantine, Toilet, Camera, Young man arrested for misconduct


ഈ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അടുത്തടുത്തായാണ് ശുചിമുറികള്‍ സജ്ജമാക്കിയിട്ടുളളത്. ഇവിടെ ശുചിമുറികള്‍ കുറവാണെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം പരിഹരിക്കാന്‍ നടപടി ഉണ്ടാകാഞ്ഞതാണ് സംഭവത്തിന് വഴിവച്ചതെന്ന് രോഗികള്‍ ആരോപിച്ചു.

Keywords: News, Kerala, State, Thiruvananthapuram, Police, Case, Accused, Quarantine, Toilet, Camera, Young man arrested for misconduct

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?