കണ്ണൂരില്‍ ആദിവാസി യുവതിയുടെ ദുരൂഹ മരണം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
പേരാവൂര്‍: (www.kvartha.com 04.09.2020) കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണത്തില്‍ ഓട്ടോ ഡ്രൈവറെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. കോളയാട് പെരുവ സ്വദേശി വിപിനെയാണ് കഴിഞ്ഞദിവസം രാത്രി കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ആഭരണങ്ങള്‍ പ്രതി പണയം വെച്ചതായും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ആഗസ്റ്റ് 28നാണ് ശോഭ(34)യെ ദൂരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശോഭയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപ്പെടുത്തിയ ശേഷം സ്വര്‍ണവും മൊബൈലും പ്രതി കൈക്കലാക്കിയിരുന്നു. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
Keywords: News, Kerala, Crime, Woman, Arrest, Arrested, Police, Auto Driver, Killed, Auto driver arrested on tribal woman death
Powered by Info News For You

Comments
Post a Comment