സി പി ഐ എം ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കും; പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമെന്നും മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: (www.kvartha.com 22.09.2020) സിപിഐഎം ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

നയതന്ത്ര പാഴ്സല്‍ വിവാദത്തെ കുറിച്ച് പ്രതികരിച്ച മന്ത്രി കൗണ്‍സില്‍ ജനറലുമായി തനിക്ക് 2017 മുതലുള്ള ബന്ധമുണ്ടായിരുന്നുവെന്നും പറഞ്ഞു. ഷാര്‍ജാ സുല്‍ത്താന്‍ കേരളം സന്ദര്‍ശിച്ച സമയത്ത് മിനിസ്റ്റര്‍ ഇന്‍ വെയ്റ്റിംഗായി നിയമിക്കപ്പെട്ടത് താനാണ്. അന്നാണ് കൗണ്‍സില്‍ ജനറലുമായി പരിചയപ്പെടുന്നത്. വ്യക്തിപരമായ ബന്ധം താന്‍ നിലനിലനിര്‍ത്തിയിരുന്നു. 2017 മുതല്‍ കൗണ്‍സില്‍ ജനറലിന്റെ എക്സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്നാ സുരേഷുമായും പരിചയമുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 



ഷാര്‍ജാ സുല്‍ത്താന്റെ കുടുംബത്തിന്റെ കാര്യങ്ങളും, പരിപാടികള്‍ ഏകോപിപ്പിച്ചിരുന്നതുമെല്ലാം സ്വപ്നാ സുരേഷായിരുന്നു. അന്ന് ഞാനുമായി പരിചയപ്പെട്ടിട്ടുണ്ട്. ഔപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്നാ സുരേഷുമായി ബന്ധമില്ലായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

Keywords: Will resign if CPIM asks says KT Jaleel, CPI(M),News,Politics,Minister,Allegation,Trending,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?