അമിത് ഷായെ വീണ്ടും ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ അഡ്മിറ്റ് ചെയ്തത്. രണ്ടാഴ്ചക്ക് മുമ്പാണ് ചികില്‍സ പൂര്‍ത്തിയാക്കി എയിംസില്‍ നിന്നും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്.

നേരത്തെ ആഗസ്റ്റ് രണ്ടിന് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 14ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം താന്‍ വീട്ടുനിരീക്ഷണത്തില്‍ തുടരുകയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.

ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 18ന് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു. ആഗസ്റ്റ് 30 വരെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ 31നാണ് ഡിസ്ചാര്‍ജ് ചെയ്തത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?