അല്‍ ഖ്വയിദ ബന്ധം ആരോപിച്ച് കൊച്ചിയില്‍ എന്‍ ഐ എ പിടികൂടിയവര്‍ താമസിച്ചത് നിര്‍മാണ തൊഴിലാളികളായി

കൊച്ചി: (www.kvartha.com 19.09.2020) അല്‍ ഖ്വയിദ ബന്ധം ആരോപിച്ച് കൊച്ചിയില്‍ എന്‍ ഐ എ പിടികൂടിയവര്‍ താമസിച്ചത് നിര്‍മാണ തൊഴിലാളികളായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെരുമ്പാവൂര്‍ മുടിക്കലില്‍ ജോലിചെയ്തുവരികയായിരുന്നു. പഞ്ചിമ ബംഗാളില്‍നിന്ന് ആറു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ തീവ്രവാദ ബന്ധമുള്ള ഒമ്പത് പേരാണ് പിടിയിലായതെന്നാണ് എന്‍ ഐ എയുടെ വാദം. 

കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഒരേസമയത്താണ് രണ്ടിടങ്ങളിലും റെയ്ഡ് നടന്നത്. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് കൊച്ചിയില്‍ അറസ്റ്റിലായത്. 



ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ എറണാകുളം പാതാളത്തെ വീട്ടില്‍ നിന്നുമാണ് എന്‍ഐഎ മുര്‍ഷിദിനെ പിടികൂടിയത്. തുടര്‍ന്ന് മുറിയിലും വീട്ടിലും വ്യാപക തിരച്ചില്‍ നടത്തി.

പശ്ചിമ ബംഗാളില്‍നിന്ന് അറസ്റ്റിലായ അബു സുഫിയാന്‍ എന്നയാളും കേരളത്തില്‍ നിന്ന് പിടിയിലായ മുര്‍ഷിദ് ഹുസൈനുമാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നാണ് വിവരം. കസ്റ്റഡിയില്‍ ഉള്ളവര്‍ മുടിക്കലില്‍ കുടുംബത്തോടൊപ്പം ഏറെക്കാലമായി താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം. ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് എന്‍ ഐ എ വ്യക്തമാക്കുന്നത്. 

Keywords: 9 Al-Qaeda Terrorists Arrested In Kerala, Bengal Raids: Probe Agency NIA, Kochi,News,Terrorists,West Bengal,Arrested,NIA,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?