തേനീച്ചയുടെ വിഷം; ഒരു മണിക്കൂറിനുള്ളില്‍ സ്തനാര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി പഠനം

ഓസ്ട്രേലിയ: (https://ift.tt/3lH1heq) ആരോഗ്യ രംഗത്ത് മാറ്റമുണ്ടാക്കുന്ന പുതിയ പഠനങ്ങളുമായി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഹാരി പെര്‍കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. തേനീച്ചകളിലെ വിഷം സ്തനാര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായാണ് പുതിയ പഠനത്തിലൂടെ കണ്ടെത്തിയത്. വിഷത്തിലടങ്ങിയ മിലിറ്റിന്‍ എന്ന സംയുക്തം മാരകവും ചികിത്സ ഏറെ ബുദ്ധിമുട്ടുള്ളതുമായ ട്രിപ്പിള്‍ നെഗറ്റീവ്, എച്ച്ഇആര്‍ 2 എന്നീ രണ്ട് സ്തനാര്‍ബുദങ്ങള്‍ക്കെതിരെ ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി ഇവര്‍ കണ്ടെത്തി. 

News, World, Australia, Health, Breast Cancer, Diseased, Research, Study, Honey Bee, Venom from honeybees found to kill aggressive breast cancer cells

300 തേനീച്ചകളില്‍ നിന്നുള്ള വിഷം ശേഖരിച്ചാണ് പഠനം നടത്തിയതെന്നും ഇവയ്ക്ക് ഉഗ്രവീര്യമുള്ളതായി കണ്ടെത്തിയതായും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷക കിയാറ ഡഫി പറഞ്ഞു. ഇതിലെ ഒരു സംയോജനം, മറ്റ് കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ തന്നെ, അര്‍ബുദകോശങ്ങളെ ഒരു മണിക്കൂറിനുള്ളില്‍ നശിപ്പിച്ചതായും ഡഫി വ്യക്തമാക്കി. അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയാനും അവയെ നശിപ്പിക്കാനും മിലിറ്റിന്‍ സംയുക്തത്തിന് കഴിയുമെന്നും ഡഫി പറഞ്ഞു. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും സ്ഥാപനം വ്യക്തമാക്കി.

തേനീച്ചയില്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന മിലിറ്റിന്‍ കൃത്രിമമായി പരീക്ഷണശാലകളില്‍ നിര്‍മിക്കാം. തേനീച്ചയുടെ വിഷം മെലനോമ ഉള്‍പ്പെടെ മറ്റു കാന്‍സറുകള്‍ക്കെതിരേയും ഫലപ്രദമാണെന്ന് നേരത്തേ തെളിഞ്ഞതാണ്. പഠനം നേച്ചര്‍ പ്രിസിഷന്‍ ഓങ്കോളജിയിലാണ് പ്രസിദ്ധീകരിച്ച് വന്നത്.

ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി ചികിത്സകളാണ് ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദത്തിന് നിലവിലുള്ളത്. സ്തനാര്‍ബുദങ്ങളുടെ 10-15 ശതമാനവും ഏറ്റവും മാരകമായ ട്രിപ്പിള്‍ നെഗറ്റീവാണ്.

Keywords: News, World, Australia, Health, Breast Cancer, Diseased, Research, Study, Honey Bee, Venom from honeybees found to kill aggressive breast cancer cells

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?