ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ
ന്യൂഡെല്‍ഹി: (www.kvartha.com 25.09.2020) ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്ക് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകള്‍ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു.
അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആറാമത് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും വന്‍തോതിലുള്ള സൈനിക വിന്യാസമാണ് അതിര്‍ത്തിയില്‍ നടത്തിയത്. അതിര്‍ത്തിയില്‍ നിന്നും സൈനികരെ പിന്‍വലിക്കാനായി ഇരുരാജ്യങ്ങളും സൈനിക തലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഒന്നും തന്നെ ഫലം കണ്ടിട്ടില്ല.
Keywords: New Delhi, News, National, attack, Border, India warns China not to Make Unilateral Changes
Powered by Info News For You

Comments
Post a Comment