ഇരു സ്‌ക്രീനുകളിലും ചിത്രങ്ങള്‍ കാണാനും, വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനും, ഐക്കണുകളെ പ്രദര്‍ശിപ്പിക്കാനും സാധിക്കുന്ന എല്ലാ വശവും ഗ്ലാസുള്ള ഐഫോണ്‍

വാഷിങ്ടണ്‍: (https://ift.tt/2RwJI2X) ഇപ്പോള്‍ ഫയല്‍ ചെയ്തിരിക്കുന്ന പേറ്റന്റ് പ്രകാരം മുന്‍പ്രതലവും പിന്‍പ്രതലവും ടച്സ്‌ക്രീന്‍ ആയ ആപ്പിള്‍ ഫോണ്‍ കമ്പനി പുറത്തിറക്കുമെന്ന് സൂചന. ഈ ഫോണിന്റെ എല്ലാ ഭാഗവും ഗ്ലാസ് ആയിരിക്കും. ഇരു സ്‌ക്രീനുകളിലും ചിത്രങ്ങള്‍ കാണാനും, വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനും, ഐക്കണുകളെ പ്രദര്‍ശിപ്പിക്കാനുമെല്ലാം സാധിക്കും. ആറു വശവും ഗ്ലാസിനാല്‍ പൊതിഞ്ഞ ഉപകരണം എന്നാണ് ഇതിനു നല്‍കിയിരിക്കുന്ന വിവരണം. വോളിയം കണ്ട്രോള്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി വെര്‍ച്വല്‍ സ്വിച്ചുകളായിരിക്കാം ഈ ഉപകരണത്തിനുള്ളത്. എന്നാല്‍ ഇത് പേറ്റന്റ് മാത്രമാണ്. 

ഇതിനായി താഴെ വീണാല്‍ കേടുകൂടാതിരിക്കാന്‍ ആപ്പിള്‍ ഒരു പുതിയ സ്മാര്‍ട് ഐഫോണ്‍ കെയ്സ് കൂടി നിര്‍മിക്കാന്‍ കമ്പിനി ഉദ്ദേശിക്കുന്നു. ഇതിനുള്ള പേറ്റന്റ് ഫയലിങ്ങാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ കെയ്സ് അണിഞ്ഞ ഫോണ്‍ താഴേക്കു വീഴുമ്പോള്‍ അതിന് വീഴ്ചയുടെ ഗതി തിരിച്ചറിയാനാകുകയും അതിന്റെ നിര്‍മാണ വസ്തുക്കളടെ ഘടന മാറുകയും ചെയ്യും. 

News,World, Washington, Mobile Phone, Technology, Business, Finance, Apple is working on a revolutionary new all-glass iPhone design with a wraparound display

കെയ്സിന്റെ നിര്‍മാണം ഇലക്ട്രോ-മെക്കാനിക്കല്‍ വസ്തുക്കള്‍ ഉപയോഗിച്ചായിരിക്കും. വീഴുകയാണ് എന്നു മനസിലായാല്‍ കെയ്സിന് ഓട്ടോമാറ്റിക്കായി കട്ടി കൂടി ഫോണിനെ സംരക്ഷിക്കും എന്നാണ് അവകാശവാദം. ഇത്തരത്തിലൊരു കെയ്സിന്റെ മൂലരൂപം പോലും നിര്‍മിച്ചതായി അറിവില്ല. ഒരു പക്ഷേ, മുകളില്‍ പറഞ്ഞ സമ്പൂര്‍ണ ഗ്ലാസ് ഐഫോണിനു മാത്രമായിരിക്കാം പുതിയ കെയ്സ്.

എന്നാല്‍ പുതിയ ഐഫോണും കെയ്സും പുറത്തിറക്കാന്‍ എത്രകാലമെടുക്കും എന്നു പ്രവചിക്കുക എളുപ്പമല്ല. എന്തായാലും, ഇവ സ്മാര്‍ട് ഫോണുകള്‍ക്ക് കൂടുതല്‍ നൂതനത്വം കൊണ്ടുവരും എന്നു വേണം കരുതാന്‍.

Keywords: News,World, Washington, Mobile Phone, Technology, Business, Finance, Apple is working on a revolutionary new all-glass iPhone design with a wraparound display

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?