പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍

കോഴിക്കോട് (www.evisionnews.co): പ്രായുപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെറുവണ്ണൂര്‍ തളിക്കാട്ടുപറമ്പ് ബിജുവിനെയാണ് ഫറോഖ് നല്ലളം പൊലീസ് പിടികൂടിയത്. പതിനേഴുകാരിയെ കഴിഞ്ഞ നാലു വര്‍ഷത്തോളമായി തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നെന്ന് രക്ഷിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ചെറുവണ്ണൂര്‍ മേഖലയിലെ ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ബിജു കോര്‍പ്പറേഷന്‍ 45-ാം ഡിവിഷനിലെ ബൂത്ത് കണ്‍വീനറാണ്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് പരാതി നല്‍കിയത്. പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?