കർണാടക എം പി അശോക് ഗസ്തി അന്തരിച്ചു
മംഗളൂറു: (www.kasargodvartha.com 18.09.2020) ബി ജെ പി നേതാവും കർണ്ണാടകയിൽ പാർട്ടിയുടെ ദലിത് മുഖവുമായിരുന്ന അശോക് ഗസ്തി എം പി (55) അന്തരിച്ചു. കോവിഡ് ബാധിതനായി ബംഗളൂറു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച രാത്രി 10.31നാണ് സംഭവിച്ചതെന്ന് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മനീഷ് റൈ അറിയിച്ചു. ന്യൂമോണിയ ബാധിതനുമായിരുന്നു അദ്ദേഹം. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം ചികിത്സിച്ചെങ്കിലും വൈദ്യശാസ്ത്രം ആ ശരീരത്തിലെ അനേകം അവസ്ഥകളോട് പരാജയപ്പെട്ടുപോയെന്ന് റൈ ഖേദപൂർവ്വം അറിയിച്ചു.
വ്യാഴാഴ്ച പകൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരുൾപ്പെടെ നേതാക്കളുടെ ട്വിറ്ററുകളിൽ 'മരിച്ചു' കിടക്കുകയായിരുന്നു അശോക്. ഈ മാസം രണ്ടിനാണ് റെയ്ച്ചൂർ ജില്ലയിൽ നിന്നുള്ള അശോകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ജൂൺ 26നാണ് അശോക് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
ചികിത്സയിലായതിനാൽ പാർലിമെന്റിന്റെ നടപ്പുസമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. കർണ്ണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ, റെയ്ച്ചൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ പദവികൾ വഹിച്ച ഗസ്തി വ്യാഴാഴ്ച പകൽ നിര്യാതനായി എന്ന വാർത്ത പുറത്തുവന്നതോടെ നിജസ്ഥിതി അറിയാൻ കാത്തുനിൽക്കാതെ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ഉൾപ്പെടെ ട്വിറ്ററുകളിൽ അനുശോചനം അറിയിക്കുകയായിരുന്നു.
ആരോഗ്യ മന്ത്രി ശ്രീരാമുലു, ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ കാറന്ത് ലാജെ എം പി, ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ നിര്യാണത്തിൽ നടുങ്ങുകയും സന്തപ്ത കുടുംബത്തെ അനുശോചനം അറിയിക്കുകയും പരേതന്റെ നിത്യശാന്തിക്കായി ജഗദീശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്തു.
ഇതിനിടയിലാണ് നേതാക്കളെ തിരുത്തി ബി ജെ പി കർണ്ണാടക സംസ്ഥാന കമ്മിറ്റി 'അശോക് ഗസ്തി മരിച്ചു എന്ന വാർത്ത വ്യാജമാണ്. അദ്ദേഹത്തിന് അത്യാസന്ന നിലയിൽ ചികിത്സ തുടരുകയാണ്' എന്ന് ട്വീറ്റ് ചെയ്തത്.
1982ൽ എ ബി വി പിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പാദമൂന്നിയ അശോക് സവിത സമാജ അംഗമാണ്. 1987ൽ ആർ എസ് എസ് ബന്ധം സ്ഥാപിച്ചു. പാവങ്ങൾക്കിടയിൽ നിന്ന് ഉയർന്നുവന്ന നേതാവായ അശോക് ഗസ്തി പാർശ്വവത്കൃത സമൂഹത്തിന് അത്താണിയായിരുന്നുവെന്ന് മരണം യാഥാർത്ഥ്യമായ ശേഷം പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Keywords: Karnataka, News, MP, BJP, ABVP, Death, COVID-19, Treatment, Hospital, Narendra-Modi, Prime Minister, Condolence, Karnataka MP Ashok Gasti passes away.
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment