കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ബില്ലിനെതിരെ ബിജെപി നേതാക്കളും


ചണ്ഡീഗഢ് (www.evisionnews.co): പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ല് കര്‍ഷക വിരുദ്ധമാണെന്ന് പറഞ്ഞ് ഹരിയാനയില്‍ നിന്നുള്ള രണ്ട് ബി.ജെ.പി നേതാക്കള്‍. പരമീന്ദര്‍ സിംഗ് ധുല്‍, രാംപാല്‍ മജ്ര എന്നീ നേതാക്കളാണ് കര്‍ഷക ബില്ലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹരിയാനയിലെ മുന്‍ എം.എല്‍.എമാരാണ് ഇരുവരും. കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

'ഇത് കര്‍ഷകവിരുദ്ധവും ജനവിരുദ്ധവുമാണ്. കൃഷിക്കാരെ സമൃദ്ധവും സന്തുഷ്ടവുമായി കാണാന്‍ ആഗ്രഹിച്ച, കര്‍ഷകരുടെ മിശിഹായെന്നറിയപ്പെടുന്ന സര്‍ ഛോട്ടു റാമിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍', പര്‍മീന്ദര്‍ സിംഗ് പറഞ്ഞു. 
 
ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നിവയാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്ന മൂന്ന് ബില്ലുകള്‍. ബില്ലുകള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ ദിവസങ്ങളായി കര്‍ഷക പ്രക്ഷോഭം തുടരുകയാണ്.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?