കോവിഡ് ബാധിതയായ യുവതിയുടെ ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍; ഒരു കുട്ടി വെന്റിലേറ്ററില്‍
ലഖ്‌നൗ: (https://ift.tt/2G5jUID) കോവിഡ് ബാധിതയായ യുവതിയുടെ ഒറ്റപ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍. അപൂര്‍വ്വ സംഭവമായതിനാല്‍ വെല്ലുവിളി നിറഞ്ഞ പ്രസവത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നില മോശമായതിനാല്‍ ഒരു കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ ഗൊരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രിയാണ് ഗൗരി ബസാര്‍ ഗ്രാമത്തിലെ 26കാരിയായ കോവിഡ് പോസിറ്റീവായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. 980 ഗ്രാം മുതല്‍ 1.5 കിലോഗ്രാം വരെയാണ് കുഞ്ഞുങ്ങളുടെ തൂക്കം. അമ്മയും ബാക്കി മൂന്ന് കുട്ടികളും സു:ഖമായിരിക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഗണേഷ് കുമാര്‍ അറിയിച്ചു.
ഇത്തരം കേസുകള്‍ അപൂര്‍വ്വമാണെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു പ്രസവ ശുശ്രൂഷയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നാലു കുഞ്ഞുങ്ങളുടെയും സാമ്പിളുകള്‍ കോവിഡ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment