ഉല്‍പാദനം ഇടിഞ്ഞതോടെ പാവങ്ങളുടെ 'ആപ്പിളി'ന് വിലകൂടി; തക്കാളിയുടെ വില റോക്കറ്റ് കണക്കെ കുതിക്കുന്നു
ന്യൂഡെല്‍ഹി: (https://ift.tt/32mTFWT) പാവങ്ങളുടെ 'ആപ്പിളി'ന് വി കുതിക്കുന്നു. രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ചില്ലറ വില്‍പനയില്‍ കിലോക്ക് 80-85 രൂപയായി തക്കാളി വില ഉയര്‍ന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നുണ്ടായ ഉല്‍പാദനക്കുറവാണ് തക്കാളി വില ഉയരാന്‍ കാരണമെന്ന് മൊത്തവില്‍പ്പനക്കാര്‍ പറഞ്ഞു.
കോവിഡ് കാലത്ത് തൊഴിലാളികളെ ലഭിക്കാത്തതാണ് ഉല്‍പാദനത്തിന് തിരിച്ചടിയായത്. തക്കാളി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വരവ് കുറയുകയും ചെയ്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ പ്രധാന തക്കാളി ഉല്‍പാദന കേന്ദ്രങ്ങള്‍.
അതേസമയം സര്‍ക്കാര്‍ വിവരമനുസരിച്ച് ഡെല്‍ഹിയില്‍ തക്കാളി കിലോക്ക് 60 രൂപയാണ് വില. കേരളത്തിലും തക്കാളി വില ഉയര്‍ന്നു തന്നെയാണ്. കഴിഞ്ഞ ദിവസം ചില്ലറ വിപണിയില്‍ കിലോക്ക് 50 രൂപക്കടുത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലും തക്കാളി വില 50 കടന്നു.
Powered by Info News For You

Comments
Post a Comment