സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങളില്‍ കരിവാരിതേക്കാന്‍ ചിലര്‍ നെറികേടിന്റെ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു; നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 14.09.2020) സര്‍ക്കാരുണ്ടാക്കിയ നേട്ടങ്ങളില്‍ കരിവാരിതേക്കാന്‍ ചിലര്‍ നെറികേടിന്റെ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെന്നും നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നി മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ലൈഫ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്.

'സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുമെന്ന ഒരു പ്രതീക്ഷയുമില്ലാതിരുന്നവര്‍ സ്വന്തം വീട്ടില്‍ ഇന്ന് കിടന്നുറങ്ങുകയാണ്. 2,26,000ത്തില്‍ പരം വീടുകള്‍ പൂര്‍ത്തിയാക്കി. ഇന്ന് ഇവരെല്ലാം സ്വന്തം വീട്ടില്‍ കഴിയുന്നു. ഇത് അഴിമതിയുടെ ഭാഗമാണോ. എന്തെങ്കിലും അഴിമതി അതില്‍ നടന്നോ.

Pinarayi Vijayan's reply to Life mission controversies, Thiruvananthapuram, News, Medical College, Inauguration, Chief Minister, Pinarayi vijayan, Controversy, Kerala

ഓരോ പ്രദേശത്തും പൂര്‍ത്തിയാക്കിയ വീട് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയില്ലേ. ഇതെല്ലാം സ്വാഭാവികമായും നാടിന്റെ നേട്ടമായി വരുന്നു. ബാക്കി വീടുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു. ആ നേട്ടം കരിവാരി തേക്കണം. അതിന് നെറികേടിന്റെ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്. ഏതെങ്കിലും കോണ്‍ട്രാക്ടുമായി ബന്ധപ്പെട്ട് വൃത്തികേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ആ ഭാഗത്ത് നില്‍ക്കേണ്ട കാര്യമാണ്'.

ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിര്‍മിച്ച പ്രക്രിയയെയും കരിവാരിത്തേക്കുന്നത് ശരിയായ കാര്യമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കോവിഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

'സ്വാഭാവികമായും ഇങ്ങോട്ട് വരേണ്ടവര്‍ ഇവിടെയെത്തുമ്പോള്‍ അവരില്‍ പലരും ഏറ്റവും കൂടുതല്‍ രോഗവ്യാപന പ്രദേശങ്ങളില്‍ നിന്നെത്തിയവരാണ്. അതിന്റേതായ രോഗവ്യാപനമുണ്ടായിട്ടുണ്ട്. എന്നാല്‍ അതിലും ആശ്വസിക്കാനുള്ള വകയുണ്ട്. മരണം ഉയരാതിരിക്കാനാണ് ശ്രമിക്കുന്നത്. അത് പിടിച്ചു നിര്‍ത്താനും നമുക്കായി.

ഇക്കാര്യത്തില്‍ ലോകത്തിന്റെ മുന്‍നിര പട്ടികയിലാണ് കൊച്ചു കേരളം ഉള്ളത്. അവിടെയും പലരും കൊണ്ടു പിടിച്ച് ശ്രമിക്കുകയാണ്. ജനങ്ങള്‍ ഏതെല്ലാം കാര്യത്തില്‍ സന്തോഷിക്കുന്നോ ആ കാര്യങ്ങള്‍ നടക്കാന്‍ പാടില്ലെന്നാണ് ചിന്തിക്കുന്നത്. ചിലര്‍ മറ്റ് ചില പ്രചരണങ്ങളിലൂടെ ഈ അവസ്ഥയെ അട്ടിമറിക്കാനാവുമോ എന്നാണ് നോക്കുന്നത്' എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Keywords: Pinarayi Vijayan's reply to Life mission controversies, Thiruvananthapuram, News, Medical College, Inauguration, Chief Minister, Pinarayi vijayan, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?